ബൗണ്‍സര്‍ കൊണ്ടാലൊന്നും ധോണിക്ക് കൂസലില്ല!
ഫില്‍ ഹ്യൂസിന്റെ മരണത്തിന് ശേഷം ബാറ്റ്‌സ്മാന്‍മാര്‍ക്ക് പേടിസ്വപ്‌നമായിരിക്കുകയാണ് ഷോര്‍ട്ട് പിച്ച് പന്തുകള്‍. വിരാട് കോലിയുടെ ഹെല്‍മറ്റില്‍ ബൗണ്‍സര്‍ കൊണ്ടയുടന്‍ ഓസ്‌ട്രേലിയന്‍ ടീം ഒന്നടങ്കം ഓടിയെത്തിയിരുന്നു ഒന്നാം ടെസ്റ്റില്‍. എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്ത് കൊണ്ടാലൊന്നും കൂസലില്ലാത്ത ഒരാളുണ്ട്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. ബ്രിസ്‌ബേനിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ട് തവണയാണ് മിച്ചല്‍ ജോണ്‍സന്റെ തീപ്പന്ത് ധോണിയുടെ കൈയ്യില്‍ കൊണ്ടത്.
എന്നാല്‍ ഏറ് കൊണ്ട കൈത്തണ്ട തടവാന്‍ പോലും നില്‍ക്കാതെ റണ്ണെടുക്കാനായി ഓടുകയായിരുന്നു ധോണി. കളിക്കാതെ വിട്ട പന്തിന് റണ്ണില്ല എന്ന് പറഞ്ഞ് അംപയര്‍ ധോണിയെ തിരിച്ചയച്ചു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ ധോണിക്കും കഴിഞ്ഞില്ല. 408 റണ്‍സിന് ഇന്ത്യ ഓളൗട്ടായി. 311 ന് നാല് എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യയ്ക്ക് 97 റണ്‍സ് കൂടി ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. ചിത്രങ്ങളിലേക്ക്.

ധോണി മിസ്റ്റര്‍ കൂള്‍
പേര് പോലെ തന്നെ, ഷോര്‍ട്ട് പിച്ച് പന്ത് കൈയ്യില്‍ കൊണ്ടിട്ടും ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല ഇന്ത്യന്‍ ക്യാപ്റ്റന്. ആം ഗാര്‍ഡോ ഗ്ലൗസോ ഒന്നുമില്ലാത്ത കൈത്തണ്ടയിലാണ് പന്ത് കൊണ്ടത്. അതും മിച്ചല്‍ ജോണ്‍സന്റെ പന്ത്. ജോണ്‍സന്റെ സ്പീഡ് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെയുള്ളൂ.

വിജയ് രക്ഷിച്ചു
ഓസ്‌ട്രേലിയയ്‌ക്കെതിരെ 144 പ്രഖ്യാപിച്ച ഓപ്പണര്‍ മുരളി വിജയ് ആണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ താരം.

അശ്വിന്‍ അടിയോടടി
ഓഫ് സ്പിന്നര്‍ അശ്വിന്‍ ടീമിലെത്തിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്കും നീളം കൂടി. 41 പന്തില്‍ അശ്വിന്‍ 35 റണ്‍സെടുത്തു.

രഹാനെ രാവിലെ തന്നെ പോയി
81 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാം ദിവസം രാവിലെ നഷ്ടമായത്.

രോഹിത് ശര്‍മ പിന്നാലെ
തലേന്നത്തെ സ്‌കോറിനോട് പത്ത് റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ നില്‍ക്കാതെ രോഹിത് ശര്‍മയും പിന്നാലെ പോയി.

കോലിക്കെന്ത് പറ്റി
ക്യാപ്റ്റന്‍ സ്ഥാനം പോയതോടെ കോലിയുടെ ബാറ്റിംഗും പോയോ. അഡിലെയ്ഡില്‍ രണ്ട് സെഞ്ചുറി നേടിയ കോലി 19 റണ്‍സിന് പുറത്തായി

ഔട്ടല്ല അംപയറേ
ഹെല്‍മറ്റില്‍ കൊണ്ട പന്തിലാണ് പൂജാരയെ അംപയര്‍ ഔട്ട് വിളിച്ചത്.

കേമന്‍ ഹേസില്‍വുഡ്
അരങ്ങേറ്റ മത്സരം കളിക്കുന്ന ജോഷ് ഹേസില്‍വുഡാണ് അഞ്ച് വിക്കറ്റോടെ ഇന്ത്യയെ തകര്‍ത്തത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇയാള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications