ഇന്ത്യ തകര്‍ന്ന് തരിപ്പണമായി, എന്നാലും ഇംഗ്ലണ്ടിന് ജയിക്കാന്‍ 405റണ്‍സ് വേണം, ഇത് സൂപ്പര്‍ ടെസ്റ്റ്!
വിശാഖപട്ടണം: ബാറ്റ് ചെയ്യാന്‍ നാലും അഞ്ചും ദിവസങ്ങള്‍. കളി ഇന്ത്യന്‍ പിച്ചില്‍. മുന്നില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നീ സ്പിന്നര്‍മാര്‍, ജയിക്കാന്‍ വേണ്ടത് 405 റണ്‍സ്. അലിസ്റ്റര്‍ കുക്കിന്റെ ഇംഗ്ലണ്ട് ഈ ടെസ്റ്റ് ജയിച്ചാല്‍ അതൊരു അത്ഭുതമാകും. അത്ഭുതം മാത്രമല്ല ഇന്ത്യന്‍ പിച്ചിലെ റെക്കോര്‍ഡ് റണ്‍ ചേസും.
Read Also: കപ്പലിന് എന്തിനാ ദാസപ്പാ പങ്കായം... ജയറാമിന്റെ മകൻ കാളിദാസനാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം.. കിടിലന്‍ ട്രോളുകള്‍, വിഡീയോ!
നാലാം ദിവസമായ ഞായറാഴ്ച രാവിലെ ഇന്ത്യയുടെ വിക്കറ്റുകള്‍ ചടപടാ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഇന്ത്യയെ 204 റണ്‍സില്‍ ഓളൗട്ടാക്കിയത്. പക്ഷേ ഒന്നാമിന്നിംഗ്‌സിലെ കടമായ 200 റണ്‍സ് അവര്‍ക്ക് വിനയായി. വിരാട് കോലിയുടെ 81 റണ്‍സും ജയന്ത് യാദവും ഷമിയും അവസാന വിക്കറ്റില്‍ നേടിയ 42 റണ്‍സുമാണ് കളി ഉഷാറാക്കിയത്. ചിത്രങ്ങളിലേക്ക്...

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
109 പന്തുകളില്‍ നിന്നും 8 ബൗണ്ടറിയുമായി 81 റണ്‍സടിച്ച് വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഫിഫ്റ്റിയാണിത്. സംശയിക്കണ്ട ഇതിന് മുമ്പ് 50 കടന്ന ഇന്നിംഗ്‌സുകളെല്ലാം കോലി സെഞ്ചുറിയാക്കിയിരുന്നു.

അവസാന വിക്കറ്റില്‍ തകര്‍ത്തു
360 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജയന്ത് യാദവും മുഹമ്മദ് ഷമിയും ചേര്‍ന്ന് 42 റണ്‍സടിച്ച് ഇന്ത്യയെ കരകയറ്റി. യാദവ് 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷമി 19 റണ്‍സടിച്ചു.

ബ്രോഡ് യൂ ബ്യൂട്ടി
നാലാം ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തകര്‍ത്തെറിയുകയായിരുന്നു ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. 14 ഓവറില്‍ 33 റണ്‍സ് വഴങ്ങി ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി.

റഷീദിനും നാല്
ലെഗ് സ്പിന്നര്‍ ആദില്‍ റഷീദും മനോഹരമായി പന്തെറിഞ്ഞു. സാഹ, ജഡേജ, യാദവ് എന്നിവരെ ഞൊടിയിടയില്‍ പുറത്താക്കിയ റഷീദ് ഒരവസരത്തില്‍ ഇന്ത്യയെ ശരിക്കും ഞെട്ടിച്ചു. 24 ഓവര്‍ പന്തെറിഞ്ഞ റഷീദ് 82 റണ്‍സിനാണ് 4 വിക്കറ്റെടുത്തത്.

അശ്വിനെ കാത്തിരിക്കാം
നാലാം ഇന്നിംഗ്‌സില്‍ അശ്വിന്റെ ബൗളിംഗ് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ മുപ്പത് ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ 67 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഇന്ത്യ പ്രതീക്ഷിച്ചത് പോലെ
നാലാം ദിനം ഉച്ചയോടെ 400ന് മേല്‍ ലീഡുണ്ടാക്കിയ ശേഷം ഡിക്ലയര്‍ ചെയ്യാനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വിട്ടത്. അത് കൃത്യമായി. ഇനി കളി ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കയ്യിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications