അരങ്ങേറ്റം നിരാശപ്പെടുത്തി സഞ്ജു, ഇന്ത്യ 10 റണ്‍സിന് തോറ്റു!
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന ആദ്യ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് ടീം ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ഐ പി എല്ലില്‍ രാജസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത് പോലെ ഒരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് മതിയായിരുന്നു സഞ്ജുവിന് ഇന്ത്യയെ ജയിപ്പിക്കാന്‍. എന്നാല്‍ 24 പന്തില്‍ 19 റണ്‍സ് എന്ന ശരാശരി പ്രകടനം പുറത്തെടുക്കാനേ സഞ്ജുവിന് കഴിഞ്ഞുള്ളൂ, ഫലം ഇന്ത്യയ്ക്ക് പത്ത് റണ്‍സിന്റെ തോല്‍വി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഏഴ് വിക്കറ്റിന് 145 റണ്‍സ് മാത്രമേ അടിച്ചുള്ളൂ. എന്നാല്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് തുടക്കം മുതലേ തിരിച്ചടി കിട്ടി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രഹാനെയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് തട്ടിയും മുട്ടിയും 135 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. ഓളൗട്ട് എന്ന നാണക്കേടില്‍ നിന്നും ഇന്ത്യ കഷ്ടി രക്ഷപ്പെടുകയായിരുന്നു.

സഞ്ജു കളിച്ചു പക്ഷേ പോര
സിനീയര്‍ ടീമില്‍ അരങ്ങേറിയ മലയാളി താരം സഞ്ജുവിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ പറ്റിയില്ല. മികച്ച ഒരു ഇന്നിംഗ്‌സോടെ കളി ജയിപ്പിക്കാന്‍ പറ്റിയിരുന്നെങ്കില്‍ സഞ്ജുവിന് ടീമില്‍ ഒരു ഇടം നേടാന്‍ പറ്റിയേനെ. ചിത്രത്തില്‍ ഓപ്പണര്‍ മുരളി വിജയില്‍ നിന്നും ഇന്ത്യന്‍ ക്യാപ് ഏറ്റുവാങ്ങുന്ന സഞ്ജു.

പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട്
അഞ്ചിന് 69 എന്ന നിലയില്‍ ക്രീസിലെത്തിയ സഞ്ജു സ്റ്റുവര്‍ട്ട് ബിന്നിക്കൊപ്പം സ്‌കോര്‍ 105 വരെ എത്തിച്ചു. പിന്നീടെത്തിയ അക്ഷര്‍ പട്ടേലുമായി ചേര്‍ന്ന് 12 റണ്‍സ് കൂടി ചേര്‍ത്ത ശേഷമാണ് സഞ്ജു പുറത്തായത്. 23 പന്തില്‍ 24 റണ്‍സായിരുന്നു ബിന്നിയുടെ സംഭാവന.

ഉത്തപ്പയാണ് ടോപ് സ്‌കോറര്‍
25 പന്തില്‍ 9 ബൗണ്ടറികള്‍ സഹിതം 42 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാതിമലയാളിയായ ഉത്തപ്പയാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായത്.

ചിദാമ്പ കലക്കി
51 പന്തില്‍ 67 റണ്‍സെടുത്ത സി ചാദാമ്പയാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ തകര്‍ച്ചയ്ക്കിടയിലും പൊരുതാനുള്ള സ്‌കോറിലെത്തിച്ചത് ഈ ഓപ്പണറാണ്.

ദേ വരുന്നു നിന്റെ മ്വാന്‍...
കളി തോറ്റ ശേഷം തിരിച്ചുവരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ മോഹിത് ശര്‍മയും സന്ദീപ് ശര്‍മയും

കലക്കന്‍ വിജയം
ഇന്ത്യ പോലെ ശക്തമായ ഒരു ടീമിനെതിരെ ജയിക്കാനും പരമ്പര സമനിലയിലാക്കാനും കഴിഞ്ഞത് സിംബാബ്‌വെയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കും. കളിക്കുശേഷം ആതിഥേയരുടെ ആഹ്ലാദ പ്രകടനം.

ബലാബലം
പരമ്പര സമനിലയാതോടെ ട്വന്റി 20 ട്രോഫിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെയും സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications