ലോകകപ്പിനു മുമ്പ് ശ്രീലങ്ക വിജയവഴിയില്‍; ബ്രേക്കിട്ടത് തുടര്‍ച്ചയായ എട്ട് ഏകദിന തോല്‍വിക്ക്
എഡിന്‍ബെര്‍ഗ്: ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ആശ്വാസ ജയവുമായി ശ്രീലങ്കയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായ എട്ട് ഏകദിന തോല്‍വിക്കു ശേഷമാണ് പുതിയ ക്യാപ്റ്റനു കീഴില്‍ ലങ്ക വിജയവഴിയില്‍ തിരിച്ചെത്തിയത്. ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ സ്‌കോട്ട്‌ലാന്‍ഡിനെതിരേയായിരുന്നു ശ്രീലങ്കയുടെ ജയം. രണ്ടാം ഏകദിനത്തില്‍ മഴയെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 35 റണ്‍സിനായിരുന്നു ലങ്കയുടെ ജയം. നേരത്തെ, ഒന്നാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പര 1-0ന് ശ്രീലങ്ക സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 322 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ (77), അവിഷ്‌ക ഫെര്‍ണാണ്ടോ (74), കുശാല്‍ മെന്‍ഡിസ് (66) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 88 പന്തില്‍ ഏഴ് ബൗണ്ടറി അടിച്ചാണ് കരുണരത്‌നെ ലങ്കയുടെ ടോപ്‌സ്‌കോററായത്.
മറുപടിയില്‍ സ്‌കോട്ട്‌ലാന്‍ഡ് 33.2 ഓവറില്‍ 199 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയെ 35 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു. ജോര്‍ജ് മുന്‍സെ (61), മാത്യു ക്രോസ് (55) എന്നിവരാണ് ആതിഥേയ നിരയില്‍ പൊരുതി നോക്കിയത്. ശ്രീലങ്കയ്ക്കു വേണ്ടി നുവാന്‍ പ്രദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നുവാന്‍ പ്രദീപാണ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications