ഇത്രേയുള്ളൂ സിംബാബ്‌വെ; ഇന്ത്യയ്ക്ക് അനായാസ ജയം, പരമ്പര
ഹരാരെ: രണ്ടാം നിര ടീമാണെങ്കിലും ഇന്ത്യ എന്ന പേര് തന്നെ ഇത്തവണ സിംബാബ്‌വെയ്ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. ആദ്യകളിയില്‍ ഇന്ത്യയുടെ യുവനിരയെ വിറപ്പിച്ച സിംബാബ്‌വെ രണ്ടാമത്തെ മത്സരത്തില്‍ ആയുധം വെച്ച് കീഴടങ്ങി. ഫലം ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ജയവും ഏകദിന പരമ്പരയും.
ക്യാപ്റ്റന്‍ എല്‍ട്ടണ്‍ ചിഗുംബര തകര്‍ത്ത് കളിച്ച ആദ്യ കളിയില്‍ വെറും നാല് റണ്‍സിനാണ് സിംബാബ്‌വെ ഇന്ത്യയോട് തോറ്റത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ ഇന്ത്യ ബാറ്റിംഗിലും ബൗളിംഗിലും ആധികാരികത കാട്ടി. ഓപ്പണര്‍മാരായ മുരളി വിജയ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവര്‍ അര്‍ധസെഞ്ചുറിയോടെ ടീമിന്റെ വിജയശില്‍പിയായി. ബൗളിംഗില്‍ പതിവ് പോലെ ഭുവനേശ്വര്‍ കുമാര്‍ താരമായി. ചിത്രങ്ങള്‍ കാണൂ..

സിംബാബ്‌വെ വീണ്ടും അബദ്ധം കാണിച്ചു
ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ എല്‍ട്ടണ്‍ ചിഗുംബര ഇന്ത്യയെ വീണ്ടും ബാറ്റിംഗിനയച്ചു. ആദ്യകളിയില്‍ ഇതേ തീരുമാനമെടുത്ത സിംബാബ്‌വെ ഇന്ത്യയോട് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ കിട്ടിയ സ്വാതന്ത്ര്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി ഉപയോഗിച്ചതോടെ കൡും ഇന്ത്യയ്ക്ക് അനുകൂലമായി.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
ഓപ്പണറും ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ മികച്ചൊരു അര്‍ധസെഞ്ചുറിയോടെ ടീമിന് അടിത്തറ പാകി. 83 പന്തില്‍ 63 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.

മുരളി വിജയ് ക്ലാസ്
95 പന്ത് വേണ്ടി വന്നു മുരളി വിജയ് 72 റണ്‍സ് തികയ്ക്കാന്‍. പക്ഷേ മനോഹരമായ പല ഷോട്ടുകളും വിജയ് ഇതിനിടെ കളിച്ചു. വിജയ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും

റായിഡു വീണ്ടും തിളങ്ങി
ഒന്നാമിംന്നിഗ്‌സില്‍ സെഞ്ചുറിയോടെ ടീമിനെ നയിച്ച അമ്പാട്ടി റായിഡു ഇത്തവണ 41 റണ്‍സെടുത്തു. 50 പന്തിലായിരുന്നു റായിഡുവിന്റെ 41.

ഭുവി കലക്കിക്കളഞ്ഞു
10 ഓവറില്‍ 33 റണ്‍സിന് 4 വിക്കറ്റ് - ഇതാണ് ഭുവനേശ്വര്‍ കുമാറിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്. ഇതില്‍ മൂന്നോവറുകള്‍ മെയ്ഡനായിരുന്നു. ആദ്യകളിയില്‍ അവസാന ഓവര്‍ എറിഞ്ഞ ഭുവിയാണ് ഇന്ത്യയുടെ വിജയശില്‍പിയായത്.

ഭാജി പിടിച്ചെറിഞ്ഞു
പത്തോവറില്‍ വെറും 29 റണ്‍സ് മാത്രമേ ഹര്‍ഭജന്‍ സിംഗ് വഴങ്ങിയുള്ളൂ. സിക്കന്ദര്‍ റാസയുടെ വിക്കറ്റും വീഴ്ത്തി.

പൊരുതാന്‍ സിബാന്ദ മാത്രം
72 റണ്‍സെടുത്ത സിബാന്ദയാണ് സിംബാബ്‌വെ നിരയില്‍ പൊരുതി നിന്നത്. 100 പന്തില്‍ 9 ബൗണ്ടറി സഹിതമാണ് സിബാന്ദ 72 റണ്‍സടിച്ചത്.

അന്തിമ സ്‌കോര്‍ ഇങ്ങനെ
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റിന് 271. സിംബാബ്‌വെ 49 ഓവറില്‍ 209 ന് ഓളൗട്ട്. ഇന്ത്യയ്ക്ക് 62 റണ്‍സ് ജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications