Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് റിട്ടേണ്‍സ്, തുടര്‍ തോല്‍വിക്ക് ബ്രേക്ക്... ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തി

അഡ്‌ലെയ്ഡ്: ഏകദിന മല്‍സരങ്ങളിലെ തുടര്‍ തോല്‍വികള്‍ക്ക് നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ബ്രേക്കിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഓസീസിന്റെ വിജയം. ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഏഴ് റണ്‍സിനാണ് ഓസീസ് ദക്ഷിണാഫിക്കയെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ ഏഴു ഏകദിന തോല്‍വിക്കു ശേഷമാണ് ഓസീസ് വിജയവഴിയില്‍ തിരിച്ചെത്തുന്നത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പത്തിനൊപ്പമെത്താനും ആതിഥേയര്‍ക്കായി.

mitchellstarc

ബൗളര്‍മാരുടെ ആധിപത്യം കണ്ട മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 48.3 ഓവറില്‍ 231 റണ്‍സെടുക്കുകയായിരുന്നു. അലെക്‌സ് കാരി (47), ക്രിസ് ലിന്‍ (44), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (41) എന്നിവരാണ് ഓസീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാണ്ട നാലും ഡ്വയ്ന്‍ പ്രെട്ടോറിയസ് മൂന്നും ഡ്വയ്ല്‍ സ്‌റ്റെയ്ന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടിയില്‍ ഡേവിഡ് മില്ലറും (51) ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസും (47), വാലറ്റനിരയില്‍ ലുന്‍ഗി എന്‍ഗിഡിയും (19*) ഇംറാന്‍ താഹിറും (11*) പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സന്ദര്‍ശകര്‍ക്കായി മാര്‍കോ സ്‌റ്റോയ്‌നിസ് മൂന്നും മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോസ് ഹാസ്ല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, November 10, 2018, 11:07 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+