ഷഹ്‌സാദ് മിന്നി, ഐറിഷ് പടയെ തരിപ്പണമാക്കി അഫ്ഗാന്‍ കണക്കുതീര്‍ത്തു; പരമ്പര സമനിലയില്‍
ബെല്‍ഫാസ്റ്റ്: ഒന്നാം ഏകദിനത്തിലെ തോല്‍വിക്ക് അയര്‍ലാന്‍ഡിനോട് കണക്കുതീര്‍ത്ത് അഫ്ഗാനിസ്താന്‍. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 126 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അഫ്ഗാന്‍പട സ്വന്തമാക്കിയത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-1ന് സമനിലയിലാക്കാനും അഫ്ഗാനായി. പരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ അയര്‍ലാന്‍ഡ് 72 റണ്‍സിന് വെന്നിക്കൊടി നാട്ടിയിരുന്നു. ഓപ്പണറും വിക്കറ്റ്കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദിന്റെ (101) തകര്‍പ്പന്‍ സെഞ്ച്വറിയാണ് രണ്ടാം ഏകദിനത്തില്‍ അഫ്ഗാന് അനായാസ ജയം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഷഹ്‌സാദിന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 305 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഐറിഷ് പോരാട്ടം 41.2 ഓവറില്‍ 179 റണ്‍സിലൊതുങ്ങുകയായിരുന്നു. അഫ്ഗാനു വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഗുല്‍ബാഡിന്‍ നയ്ബാണ് ഐറിഷ്പടയെ തകര്‍ത്തത്. 43 റണ്‍സ് വിട്ടുകൊടുത്താണ് താരം ആറ് വിക്കറ്റ് വീഴ്ത്തിയത്. ഏകദിന ക്രിക്കറ്റില്‍ അഫ്ഗാനിസ്താന്‍ സീമറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് (50) മാത്രമാണ് അയര്‍ലാന്‍ഡ് ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയത്.
നേരത്തെ, 88 പന്തില്‍ 16 ബൗണ്ടറി അടിച്ചാണ് ഷഹ്‌സാദ് അഫ്ഗാനിസ്താന്റെ ടോപ്‌സ്‌കോററായത്. നജീബുല്‍ സദ്‌റാന്‍ (60*), റഹ്മത്ത് ഷാ (62) എന്നിവരുടെ അര്‍ധസെഞ്ച്വറികളും അഫ്ഗാന്‍ സ്‌കോര്‍ 300 കടത്തി. 33 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് സദ്‌റാന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications