Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ x ഓസീസ്: കൃത്രിമ ബഹളങ്ങള്‍ ഉണ്ടാവില്ല, യഥാര്‍ഥ കാണികള്‍ ആര്‍പ്പുവിളിക്കും! മാറ്റം മെല്‍ബണില്‍

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നില്ല. കാണികളെ കൃത്രിമ ശബ്ദങ്ങള്‍ പുനര്‍സൃഷ്ടിച്ചാണ് സ്റ്റേഡിയത്തില്‍ മല്‍സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലുള്‍പ്പെടെ ഇതു കണ്ടു കഴിഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ യഥാര്‍ഥ കാണികളെ തന്നെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് നീക്കങ്ങള്‍ നടത്തുകയാണ് ഓസ്‌ട്രേലിയ.

1

ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയില്‍ മെല്‍ബണ്‍ വേദിയാവുന്ന ബോക്‌സിങ് ഡേ ടെസ്റ്റിലാണ് കാണികളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ഓസീസ് ആലോചിക്കുന്നത്. പ്രതിദിനം 25,000 കാണികളെ വീതം സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനായി വിക്ടോറിയ കായികമന്ത്രി മാര്‍ട്ടിന്‍ പക്ക്യൂല പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്നത് ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (എംസിജി). ഇവിടെ ചുരുങ്ങിയത് 25,000 കാണികളെ ഓരോ ദിവസവും പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ, എംസിജി എന്നിവരുമായി ആലോചിച്ച് സര്‍ക്കാര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റിനോട് അടുപ്പിച്ചായിരിക്കും എത്ര കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ആ സമയത്ത് കൊവിഡ് മഹാമാരിയുടെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക. ഈ ഘട്ടത്തില്‍ 25000 കാണികളെ വീതം പ്രതിദിനം എംസിജിയില്‍ ഉള്‍ക്കൊള്ളിക്കുന്നത് കൊണ്ടു കുഴപ്പമുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും പക്ക്യൂല പറഞ്ഞു.

അപ്പോഴത്തെ ആരോഗ്യസ്ഥിതി പരിഗണിച്ച് കാണികളെ പ്രവേശിപ്പിക്കുന്നത് തടയാനും മടിയില്ലെന്നു അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുതിരപ്പന്തയമായ മെല്‍ബണ്‍ കപ്പ് കാര്‍ണിവല്‍ ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. സാധാരണയായി 90,000ത്തിന് മുകളില്‍ കാണികള്‍ മല്‍സരങ്ങള്‍ കാണാന്‍ എത്താറുണ്ട്. രാജ്യത്തെ നിശ്ചലമാക്കുന്ന റേസെന്ന് വിശേഷിപ്പിക്കപ്പെടുന്ന മെല്‍ബണ്‍ കപ്പ് കാര്‍ണിവലില്‍ പക്ഷെ ഇത്തവണ കാണികളെ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണിതെന്നു പക്ക്യുല വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. നവവംബര്‍ അവസാനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നു വീതം ടി20, ഏകദിനം എന്നിവയും നാലു ടെസ്റ്റുകളുമാണ് ജനുവരി വരെ നീളുന്ന ഓസീസ് പര്യടനത്തില്‍ ഇന്ത്യ കളിക്കുക. നിശ്ചിത ഓവര്‍ പരമ്പരയ്ക്കു ശേഷമാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. പരമ്പരയില്‍ ഒരു ഡേ നൈറ്റ് ടെസ്റ്റും ഇന്ത്യ കൡക്കുന്നുണ്ട്.

Story first published: Wednesday, October 28, 2020, 17:06 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+