Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

24 മത്സരം, റിഷഭിന് ഏകദിന സെഞ്ച്വറിയില്ല, മാറ്റം വേണോ? മുന്‍ ചീഫ് സെലക്ടര്‍ പറയുന്നു

1

മുംബൈ: ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി നിലവിലുള്ളത് റിഷഭ് പന്താണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് ധോണിയുടെ പകരക്കാരനായി ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് റിഷഭ്. പരമ്പരാഗത ബാറ്റിങ് ശൈലിയെ പൊളിച്ചെഴുതുന്ന റിഷഭ് ഇതിനോടകം ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിക്കഴിഞ്ഞു.

ടെസ്റ്റില്‍ റിഷഭിന്റെ പകരക്കാരനെക്കുറിച്ച് ഇന്ത്യ ഉടനെയൊന്നും ചിന്തിക്കില്ല. വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടുന്ന അദ്ദേഹത്തിന് പക്ഷം പരിമിത ഓവറിലേക്ക് വരുമ്പോള്‍ ഐപിഎല്ലിലെ ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ടി20യില്‍ മൂന്ന് അര്‍ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി നേടിയത്. ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാന്‍ റിഷഭിനായിട്ടില്ല.

1

ടെസ്റ്റില്‍ റിഷഭിന്റെ പകരക്കാരനെക്കുറിച്ച് ചിന്തിക്കേണ്ടെങ്കിലും ഏകദിനത്തില്‍ റിഷഭിന്റെ പകരക്കാരനെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ല എന്ന തരത്തില്‍ പല പ്രമുഖരും അഭിപ്രായം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ റിഷഭിന് സമയം അനുവദിക്കണമെന്നും ഏകദിന സെഞ്ച്വറിയില്ല എന്നത് നിലവില്‍ കുറവായി കാണാനാവില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടറായ കിരണ്‍ മോറെ.

2018ല്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് എത്തിയ റിഷഭ് ഇതുവരെ 24 മത്സരത്തില്‍ നിന്ന് നേടിയത് 715 റണ്‍സാണ്. 32.50 ആണ് ശരാശരി. അഞ്ച് അര്‍ധ സെഞ്ച്വറി നേടിയ റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സാണ്. ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു റിഷഭിന്റെ ഈ പ്രകടനം. ഏകദിനത്തില്‍ മൂന്നക്കമെന്നത് റിഷഭിനെ സംബന്ധിച്ച് ഇപ്പോഴും എത്തിപ്പിടിക്കേണ്ട നേട്ടമാണ്.

2

'റിഷഭിനെ വിമര്‍ശിക്കുന്നവര്‍ ഒന്നോര്‍ക്കുക. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ആദ്യത്തെ സെഞ്ച്വറിക്കായി സമയമെടുത്തിരുന്നു. വലിയ പ്രതീക്ഷയാണ് റിഷഭിന്റെ ബാറ്റിങ്ങിലുള്ളത്. ഇത് വലിയ സമ്മര്‍ദ്ദവും അവന് നല്‍കുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്വയം അവന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവന് സമയം നല്‍കുകയാണ് വേണ്ടത്' -മോറെ പറഞ്ഞു.

എംഎസ് ധോണിയെപ്പോലൊരു ഇതിഹാസം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായി ആരെന്നത് വലിയ ചോദ്യമായിരുന്നു. പകരക്കാരനായി എത്തുന്ന താരത്തിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്ന് ഉറപ്പായിരുന്നു. കാരണം ധോണി നേടിയെടുത്തത് പെട്ടെന്നാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ്. അതുകൊണ്ട് തന്നെ ധോണിയുടെ പകരക്കാരനാവുമ്പോള്‍ വലിയ പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. ഇതിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കുക എളുപ്പമല്ല.

3

തുടക്ക കാലത്ത് ഓരോ പിഴവിനും ധോണിയുമായുള്ള താരതമ്യപ്പെടുത്തലും കുറ്റപ്പെടുത്തലും റിഷഭിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തന്റെ പ്രകടനമികവുകൊണ്ട് അതിജീവിക്കാന്‍ റിഷഭിന് സാധിച്ചു. വിദേശ പര്യടനങ്ങളില്‍ എതിരാളികള്‍ ഏറ്റവും ഭയക്കുന്ന താരമായി ചുരുങ്ങിയ കാലംകൊണ്ട് റിഷഭിനായി. ഏത് സാഹചര്യത്തിലും ഭയമില്ലാതെ ബാറ്റ് ചെയ്യുന്നുവെന്നതാണ് റിഷഭിന്റെ ഏറ്റവും വലിയ ഗുണം. 30 ടെസ്റ്റില്‍ നിന്ന് ഇതിനോടകം നാല് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും നേടാന്‍ റിഷഭിനായിരുന്നു.

4

ഏകദിനത്തില്‍ സെഞ്ച്വറിയില്ലാത്തതിനെക്കുറിച്ച് ഒരിക്കല്‍ റിഷഭ് തന്നെ പ്രതികരിച്ചത് ഇങ്ങനെയാണ്. 'വ്യക്തിഗത നേട്ടങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ നാഴികക്കല്ലുകളിലേക്ക് ലക്ഷ്യം വെക്കാറില്ല. 97 റണ്‍സെടുത്താലും ഞാന്‍ ഹാപ്പിയാണ്. എന്റെ 200 ശതമാനവും നല്‍കാന്‍ സാധിക്കണം എന്ന നിര്‍ബന്ധം മാത്രമാണുള്ളത്. ഞാന്‍ വലിയ നേട്ടങ്ങളിലേക്ക് ശ്രദ്ധ നല്‍കിയാല്‍ അടുത്ത മത്സരത്തിലെ ശ്രദ്ധ നഷ്ടമാവും. ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യക്കായി വിജയം നേടാന്‍ സാധിച്ചാല്‍ അതിലും സന്തോഷം നല്‍കുന്ന മറ്റൊന്നില്ല' -റിഷഭ് പന്ത് പറഞ്ഞു.

Story first published: Tuesday, April 5, 2022, 15:05 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+