Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് 2019: ചരിത്രത്തില്‍ ഇതുപോലൊന്നില്ല... റെക്കോര്‍ഡ്, ഇന്ത്യ- പാക് ക്ലാസിക്കും ചരിത്രത്താളില്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ടൂര്‍ണമെന്റായിരുന്നു ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ചാംപ്യന്‍ഷിപ്പ്. ഈ വര്‍ഷം നടന്ന ലോകകപ്പിന്റെ ക്ലാസിക്ക് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികന്ന് ആതിഥേയരായ ഇംഗ്ലണ്ട് കന്നിക്കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത ഓവര്‍ കഴിഞ്ഞപ്പോഴും സൂപ്പര്‍ ഓവര്‍ കഴിഞ്ഞപ്പോഴും മല്‍സരം ടൈ ആയി നിന്നതോടെ കളിയില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് കിരീടം പിടിച്ചെടുത്തത്.

ഈ വര്‍ഷത്തെ ലോകകപ്പ് കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് തന്നെ കുറിച്ചിരിക്കുകയാണ്. ഐസിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റായും ഇതു മാറിക്കഴിഞ്ഞു.

കാണികളില്‍ റെക്കോര്‍ഡ്

കാണികളില്‍ റെക്കോര്‍ഡ്

കാണികളുടെ എണ്ണത്തില്‍ പുതിയ ലോക റെക്കോര്‍ഡ് തന്നെ കുറിച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തെ ഏകദിന ലോകകപ്പ്. 1.6 ബില്ല്യണ്‍ പേര്‍ ഈ ടൂര്‍ണമെന്റ് ടൂര്‍ണമെന്റ് ആസ്വദിച്ചുവെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇതില്‍ തന്നെ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന ലോകകപ്പിലെ സെമി ഫൈല്‍ ഹോട്ട്‌സ്റ്റാറിലൂടെ 25.3 മില്ല്യണ്‍ പേരാണ് തല്‍സമയം കണ്ടത്. ഇതും പുതിയൊരു ലോക റെക്കോര്‍ഡാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി.

38 ശതമാനത്തിന്റെ വര്‍ധന

38 ശതമാനത്തിന്റെ വര്‍ധന

2015ല്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ടൂര്‍ണമെന്റില്‍ കാണികളുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഐസിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമന്റായി കഴിഞ്ഞ ലോകകപ്പ് മാറുകയും ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ ക്രിക്കറ്റിന്റെ സ്വീകാര്യതയിലുണ്ടായ വളര്‍ച്ചയാണ് കഴിഞ്ഞ ലോകകപ്പിലെ കാണികളുടെ വര്‍ധനവ് തെളിയിക്കുന്നതെന്ന് ഐസിസി ചൂണ്ടിക്കാട്ടി.

ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍

ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍

കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവുമധികം പേര്‍ കണ്ട മല്‍സരമെന്ന റെക്കോര്‍ഡ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ത്രില്ലറിനാണ്. പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യ- പാക് പോരാട്ടം നടന്നത്. ടെലിവിഷനുകളിലൂടെ മാത്രം 274 മില്ല്യണ്‍ കാണികളും മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ 50 മില്ല്യണ്‍ പേരും മല്‍സരം തല്‍സമയം കണ്ടതായും ഐസിസി അറിയിച്ചു.

Story first published: Tuesday, September 17, 2019, 13:16 [IST]
Other articles published on Sep 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+