Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വലിയ പിഴ, സ്വന്തം തട്ടകത്തില്‍ ചെന്നൈയ്ക്ക് ആദ്യത്തെ തോല്‍വി

ചെന്നൈ: പെന്‍ഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കളിച്ച കളിയുടെ അവസാനം മുംബൈ ഇന്ത്യന്‍സ് തോറ്റു. നിര്‍ണായകമായ പത്തൊമ്പതാം ഓവറില്‍ സ്പിന്നറെ കളത്തിലിറക്കിയ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയാണ് ചെന്നൈയ്ക്ക് കളി നഷ്ടമാക്കിയത്. പവന്‍ നേഗി എറിഞ്ഞ ആ ഓവറില്‍ മുംബൈയുടെ പുതുമുഖം ഹര്‍ദീക് പാണ്ഡ്യ അടിച്ച് പറത്തിയത് 3 സിക്‌സറുകള്‍.

ആകെ 25 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. അവസാന ഓവറില്‍ വേണ്ട 5 റണ്‍സ് മുംബൈ ഇന്ത്യന്‍സ് രണ്ട് പന്തില്‍ അടിച്ചെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ മുംബൈ 158 റണ്‍സില്‍ പിടിച്ചുകെട്ടി. മറുപടി ബാറ്റിംഗില്‍ വിക്കറ്റ് പോകാതെ 84 ലെത്തിയ മുംബൈ രണ്ടോവറില്‍ 3 വിക്കറ്റ് തുലച്ചാണ് കളി തോല്‍ക്കുന്നതിന്റെ വക്കിലെത്തിയത്.

സംഭവബഹുലമായ കളിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

പാണ്ഡ്യാ യൂ ബ്യൂട്ടി

പാണ്ഡ്യാ യൂ ബ്യൂട്ടി

12 പന്തില്‍ 30 റണ്‍സ് വേണം. ഒന്നാമത്തെ പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്‌സ്. മൂന്നാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ. നാലാം പന്ത് വീണ്ടും ലോംഗ് ഓണിന് മുകളിലൂടെ. 8 പന്തില്‍ വിലപ്പെട്ട 3 സിക്‌സും ജയവും അടിച്ചെടുത്ത മുംബൈ ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്.

ധോണീ വേണ്ടായിരുന്നു

ധോണീ വേണ്ടായിരുന്നു

തന്റെ തീരുമാനം തെറ്റിപ്പോയി എന്ന് ധോണി തന്നെ സമ്മതിച്ചു. പക്ഷേ ഫാസ്റ്റ് ബൗളര്‍മാര്‍ അടി വാങ്ങി എറിയുമ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നു എന്നും ധോണി പറഞ്ഞു. സീസണില്‍ ആദ്യമായിട്ടാണ് ധോണിയും കൂട്ടരും ചെന്നൈയില്‍ തോല്‍ക്കുന്നത്.

രോഹിത് ശര്‍മ കളി കളഞ്ഞേനെ

രോഹിത് ശര്‍മ കളി കളഞ്ഞേനെ

നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ രോഹിത് ശര്‍മ മാരകമായ തുഴച്ചിലായിരുന്നു ഇന്നലെ. 22 പന്തില്‍ 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുകയും ചെയ്തു. നേരത്തെ തട്ടി മുട്ടി കളിച്ച് കീരണ്‍ പൊള്ളാര്‍ഡിന്റെ റണ്ണൗട്ടിന് വഴിവെച്ചതും രോഹിത് തന്നെ.

റായിഡു വീണ്ടും

റായിഡു വീണ്ടും

തക്ക സമയത്ത് ഫോമിലെത്തിയ റായിഡു ചെന്നൈയ്‌ക്കെതിരെയും മിന്നി. 19 പന്തില്‍ 31 റണ്‍സടിച്ച റായിഡു 3 സിക്‌സും പറത്തി. കഴിഞ്ഞ രണ്ട് കളികലിലും റായിഡുവിന്റെ ബാറ്റിംഗാണ് മുംബൈയെ ജയത്തിലെത്തിച്ചത്.

പാവം പാവം ആശിശ് നെഹ്‌റ

പാവം പാവം ആശിശ് നെഹ്‌റ

പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായി മിന്നിക്കളിച്ചിരുന്ന നെഹ്‌റയെ മുംബൈ ഇന്ത്യന്‍സ് ശരിക്കും പെരുമാറി വിട്ടു. മൂന്നോവര്‍ മാത്രം എറിഞ്ഞ നെഹ്‌റ വഴങ്ങിയത് 45 റണ്‍സ്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

തുടക്കം തകര്‍ത്തുകളഞ്ഞു

തുടക്കം തകര്‍ത്തുകളഞ്ഞു

159 റണ്‍സ് ജയിക്കാന്‍ വേണ്ട മുംബൈയ്ക്ക് വേണ്ടി പാര്‍ഥിവ് പട്ടേലും ലെന്‍ഡല്‍ സിമ്മണ്‍സും ചേര്‍ന്ന് അടിച്ചത് 10 ഓവറില്‍ 84 റണ്‍സ്. ഇതില്‍ പാര്‍ഥിവ് 45 ഉം സിമ്മണ്‍സ് 38 ഉം റണ്‍സെടുത്തു.

Story first published: Saturday, May 9, 2015, 10:07 [IST]
Other articles published on May 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+