മലയാളി കരുത്തില്‍ രാജസ്ഥാന് ജയം, പ്ലേ ഓഫിലേക്ക്
മുംബൈ: ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ മറ്റൊരു മാരക പ്രകടനത്തിനൊപ്പം കരുണ്‍ നായരുടെ വെടിക്കെട്ട് കൂടിയായപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത് 189 റണ്‍സ്. ഇതില്‍ 91 റണ്‍സ് അജിന്‍ക്യ രഹാനെയുടെ വക. 61 റണ്‍സ് കരുണ്‍ നായരുടെ വക. സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങിയില്ല.
കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിയെ യുവരാജ് ചില മനോഹര ഷോട്ടുകളിലൂടെ മോഹിപ്പിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും നടന്നില്ല. 18 പന്തില്‍ 22 റണ്‍സെടുത്ത് യുവരാജ് പുറത്തായി. 39 പന്തില്‍ 56 റണ്‍സോടെ ക്യാപ്റ്റന്‍ ജെ പി ഡുമിനി പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്താന്‍ കഴിഞ്ഞില്ല. 11 കളികള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ 12 പോയന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ചിത്രങ്ങള്‍ കാണൂ.

രഹാനെ ഉജ്വലം
ഐ പി എല്ലിലെ റണ്‍വേട്ടക്കാരനായി അജിന്‍ക്യ രഹാനെ തുടരുകയാണ്. 54 പന്തില്‍ 91 റണ്‍സെടുത്ത രഹാനെ തന്നെയാണ് കളിയിലെ കേമനും

നായരേ കലക്കി കേട്ടോ
വണ്‍ ഡൗണായി ക്രീസിലെത്തിയ കരുണ്‍ നായരുടെ വെടിക്കെട്ടും രാജസ്ഥാന് സഹായകമായി. 38 പന്ത് നേരിട്ട കരുണ്‍ 6 ഫോറും 2 സിക്‌സും പറത്തി

യുവരാജ് കൊതിപ്പിച്ചു
ധവാല്‍ കുല്‍ക്കര്‍ണിയുടെ ഒരോവറില്‍ 3 ഫോറടിച്ച് യുവരാജ് ഫോമിലെത്തുന്നതിന്റെ പ്രതീക്ഷയുണര്‍ത്തി. എന്നാല്‍ ഫോക്‌നറുടെ പന്തില്‍ ബിന്നിക്ക് ക്യാച്ച് നല്‍കി യുവി പുറത്തായി.

പൊരുതാന്‍ ഡുമിനി മാത്രം
56 റണ്‍സോടെ ക്യാപ്റ്റന്‍ ജെ പി ഡുമിനി മാത്രമാണ് ഡല്‍ഹിക്ക് വേണ്ടി പൊരുതി നോക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications