For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സൂര്യയും ഭുവിയും എന്തുകൊണ്ട് കളിച്ചില്ല, കാരണമറിയാം

ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു

1

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടതു പോലെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ഒരു മാറ്റം സര്‍പ്രൈസായിരുന്നു. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് ഇന്ത്യ പുറത്തിരുത്തിയത്. പകരം ഇഷാന്‍ കിഷനും ശര്‍ദ്ദുല്‍ ടാക്കൂറും കളിക്കുകയായിരുന്നു. ഭുവി ടീമിലുണ്ടാവില്ലെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും സൂര്യയുടെ പുറത്താവല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു.

പാകിസ്താനെതിരായ ആദ്യ കളിയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും ന്യൂസിലാന്‍ഡിനെതിരേയും സൂര്യ സ്ഥാനം നിലനിര്‍ത്തേണ്ടതായിരുന്നു. കാരണം ഐപിഎല്ലിലെ അവസാന മല്‍സരങ്ങളിലും സന്നാഹ മല്‍സരങ്ങളിലുമെല്ലാം അദ്ദേഹം മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരേ സൂര്യയെ ഒഴിവാക്കാന്‍ കാരണം മോശം ഫോമല്ല, മറിച്ച് പരിക്കാണ്. നടുവേദനയെ തുടര്‍ന്നാണ് സൂര്യക്കു വിശ്രമം നല്‍കിയതെന്നാണ് കോലി അറിയിച്ചത്. ഇക്കാര്യം ബിസിസിഐ ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. സൂര്യകുമാര്‍ യാദവ് നടുവേദനയുള്ളതായി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു ബിസിസിഐയുടെ മെഡിക്കല്‍ ടീം അദ്ദേഹത്തിനു വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ടീം ഹോട്ടലില്‍ തന്നെ സൂര്യ കഴിയുകയാണെന്നുമായിരുന്നു ബിസിസിഐ ട്വീറ്റ് ചെയ്തത്.

അവസാന മല്‍സരങ്ങളിലെ മികച്ച പ്രകടനമാണ് ഇഷാനു ടീമിലേക്കു വഴി തുറന്നത്. ഐപിഎല്ലിലെ അവസാന മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി താരം വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മുംബൈയുടെ അവസാന ലീഗ് മല്‍സരത്തില്‍ 32 ബോളില്‍ 84 റണ്‍സാണ് ഇഷാന്‍ വാരിക്കൂട്ടിയത്. ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ നടന്ന സന്നാഹ മല്‍സരത്തിലും താരം മിന്നിയിരുന്നു. 46 ബോളില്‍ 70 റണ്‍സായിരുന്നു ഇഷാന്‍ അടിച്ചെടുത്തത്.

2

അതേസമയം, ഭുവിയെ ടീമില്‍ നിന്നൊഴിവാക്കാനുള്ള കാരണത്തെക്കുറിച്ച് കോലി ടോസിനു ശേഷം വെളിപ്പെടുത്തിയില്ല. എങ്കിലും മോശം ഫോം തന്നെയാവാം അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ കാരണമെന്നുറപ്പിക്കാം. പാകിസ്താനെതിരായ ആദ്യ കളിയില്‍ ഭുവി ബൗളിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. മൂന്നോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ഭുവിക്കു പകരം മികച്ച ഫോമിലുള്ള ശര്‍ദ്ദുലിനെ കളിപ്പിക്കണമെന്ന് പലരും ആദ്യ കളിക്കു ശേഷം ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനമായിരുന്നു ശര്‍ദ്ദുല്‍ കാഴ്ചവച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും 25.10 ശരാശരിയില്‍ 21 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും ശര്‍ദ്ദുലായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ.

Story first published: Sunday, October 31, 2021, 20:46 [IST]
Other articles published on Oct 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+