Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ചരിത്രം വഴിമാറി, ഇന്ത്യ കളിപ്പിച്ചത് 20 താരങ്ങളെ! 1962നു ശേഷം ഇതാദ്യം

ഓസ്‌ട്രേലിയക്കെതിരാട ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ഏറ്റവുമധികം താരങ്ങളെ ഒരു പരമ്പരയില്‍ കളിപ്പിച്ചാണ് ഇന്ത്യ നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യന്‍ താരങ്ങളെ പരിക്ക് വിടാതെ പിന്തുടര്‍ന്ന പരമ്പര കൂടിയായിരുന്നു ഈ പരമ്പര. ഓരോ ടെസ്റ്റിനു ശേഷവും പരിക്കേറ്റ് താരങ്ങള്‍ വീണു കൊണ്ടിരുന്നു. എന്നാല്‍ ഇന്ത്യ പകരം താരങ്ങളെ കൊണ്ടു വന്ന് തൊട്ടടുത്ത മല്‍സരത്തില്‍ ഇതിനെ മറികടക്കുകയായിരുന്നു.

നാല് ടെസ്റ്റിലും കളിച്ചത് വെറും രണ്ടു താരങ്ങള്‍ | Oneindia Malayalam

ബ്രിസ്ബണിലെ ഗാബയില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ നാലു താരങ്ങളെയാണ് പരിക്കു കാരണം ഇന്ത്യക്കു മാറ്റേണ്ടി വന്നത്. ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ തുടങ്ങിയവരാണ് പരിക്കു കാരണം അവസാന ടെസ്റ്റില്‍ നിന്നു പിന്‍മാറിയത്. പകരം മായങ്ക് അഗര്‍വാള്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവര്‍ ടീമിലെത്തുകയുമായിരുന്നു.

1962നു ശേഷം ഇതാദ്യം

1962നു ശേഷം ഇതാദ്യം

20 താരങ്ങളെയാണ് നാലു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഇതിനകം കളിപ്പിച്ചത്. 1961-62നു ശേഷം ആദ്യമായാണ് ഇന്ത്യ ഒരു പരമ്പരയില്‍ ഇത്രയുമേറെ കളിക്കാര്‍ക്കു അവസരം നല്‍കിയത്. ഒരു വിദേശ പര്യടനത്തില്‍ ഇന്ത്യ ഇത്രയും താരങ്ങളെ കളിപ്പിച്ചതും ഇതു ആദ്യമായിട്ടാണ്.
അഞ്ചു താരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ മാത്രം ഇന്ത്യക്കായി അരങ്ങേറിയത്. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ക്കായിരുന്നു അരങ്ങേറാന്‍ അവസരം നല്‍കിയത്. 1996ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയിലായിരുന്നു നേരത്തേ അഞ്ചോ അതില്‍ കൂടുതലോ പേര്‍ ഇന്ത്യക്കായി അരങ്ങേറിയത്.

നേരത്തേയുള്ള റെക്കോര്‍ഡ്

നേരത്തേയുള്ള റെക്കോര്‍ഡ്

വിദേശത്തു നടന്ന ടെസ്റ്റ് പരമ്പരകളില്‍ നേരത്തേ ഇന്ത്യയുടെ റെക്കോര്‍ഡ് പരമാവധി 17 താരങ്ങളെ കളിപ്പിച്ചുവെന്നതായിരുന്നു. മൂന്നു തവണയാണ് ഇന്ത്യ 17 കളിക്കാര്‍ക്കു ഒരു പരമ്പരയില്‍ മാത്രം അവസരം നല്‍കിയത്.
1959ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇന്ത്യ ആദ്യമായി 17 താരങ്ങളെ കളിപ്പിച്ചത്. പിന്നീട് 2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യ ഇത്ര വീതം താരങ്ങളെ തന്നെ പരീക്ഷിച്ചു.

രഹാനെയും പുജാരയും മാത്രം

രഹാനെയും പുജാരയും മാത്രം

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാലു ടെസ്റ്റുകളിലും ഇന്ത്യക്കു വേണ്ടി കളിച്ച രണ്ടു താരങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണെങ്കില്‍ മറ്റൊരാള്‍ ചേതേശ്വര്‍ പുജാരയാണ്. മറ്റു കളിക്കാരൊന്നും ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ല.
ഓരാ ടെസ്റ്റിനു ശേഷവും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ താരങ്ങള്‍ മാറിക്കൊണ്ടിരുന്നു. പരിക്ക് കാരണമല്ലാതെ പരമ്പരയില്‍ ഒരു ടെസ്റ്റില്‍ മാത്രം കളിച്ച ശേഷം ടീമിനു പുറത്തുപോയത് നായകന്‍ വിരാട് കോലിയും പൃഥ്വി ഷായുമാണ്. കോലി സ്വയം പരമ്പരയില്‍ നിന്നും പിന്‍മാറിയപ്പോള്‍ മോശം ഫോമിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിനു ശേഷം പൃഥ്വിയെ ഇന്ത്യ തഴയുകയായിരുന്നു.

Story first published: Friday, January 15, 2021, 11:31 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+