ടോസ് പോയി, ഇന്ത്യയ്ക്ക് ബൗളിംഗ്.. ഇംഗ്ലണ്ട് ടീമില്‍ ഇന്ത്യക്കാരന്‍ ഹസീദ് ഹമീദും, ആരാണീ 19കാരന്‍?
രാജ്‌കോട്ട്: ഇന്ത്യയില്‍ വെച്ച് ആദ്യമായി വിരാട് കോലിക്ക് ടോസ് നഷ്ടപ്പെട്ടു. ടോസ് കിട്ടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാകട്ടെ ആദ്യം ബാറ്റ് ചെയ്യാനും തീരുമാനിച്ചു. അങ്ങനെ രാജ്‌കോട്ടില്‍ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ടെസ്റ്റ് തുടങ്ങി.
മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ ഇറക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദീക് പാണ്ഡ്യ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇംഗ്ലണ്ടിന് വേണ്ടി ഇന്ത്യന്‍ വംശജനായ 19കാരന്‍ ഹസീബ് ഹമീദ് അരങ്ങേറ്റം കുറിച്ചു. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കാഴ്ചകളിലേക്ക്..

ഹമീദിന് അരങ്ങേറ്റം
ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് 19കാരന്‍ ഹമീദിന്റെ പേരിലുള്ളത്. ഗുജറാത്തിലെ ഭറൂച്ചിലാണ് ഹമീദിന്റെ വേരുകള്‍. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഹമീദ് ഇപ്പോള്‍ ലങ്കാഷെയര്‍ കൗണ്ടിക്ക് വേണ്ടി കളിക്കുന്നു. കൗണ്ടിയില്‍ 54ന് മേലാണ് ഹമീദിന്റെ ശരാശരി.

പാണ്ഡ്യയെ കൊതിപ്പിച്ചു
ഹര്‍ദീക് പാണ്ഡ്യ അരങ്ങേറ്റം കുറിക്കുന്നു എന്നാണ് ബി സി സി ഐ ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ പാണ്ഡ്യയ്ക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. മുഹമ്മദ് ഷമിയാണ് മറ്റൊരു ഫാസ്റ്റ് ബൗളര്‍. അശ്വിന്‍, ജഡേജ, മിശ്ര എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍

അലിസ്റ്റര്‍ കുക്കിന് ടോസ്
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് വിക്കറ്റായ രാജ്‌കോട്ടില്‍ ഇംഗ്‌ളണ്ടിന് ഗുണം ചെയ്യുന്ന ടോസാണിത്.

വിരാട് കോലിക്ക് നഷ്ടം
ഇതാദ്യമായിട്ടാണ് വിരാട് കോലിക്ക് ഇന്ത്യയില്‍ ഒരു ടോസ് നഷ്ടപ്പെടുന്നത്. പതിനൊന്ന് പേര്‍ക്കും ബാറ്റ് ചെയ്യാന്‍ കഴിവുള്ള ഇംഗ്ലണ്ട് നിരയെ വേഗം പിടിച്ചുകെട്ടലാകും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യത്തെ കടമ്പ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications