തകര്‍പ്പന്‍ രണ്ട് സെഞ്ചുറി.. അവസാന 4 പന്തില്‍ 2 വിക്കറ്റ്.. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു!
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ഓപ്പണര്‍ മുരളി വിജയ്, വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര എന്നിവരുടെ മികവിലാണ് ഇന്ത്യ മൂന്നാം ദിനം സ്വന്തം പേരിലാക്കിയത്. എന്നാല്‍ കളി അവസാനിക്കാന്‍ നാല് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ തുടരെ തുടരെ രണ്ട് വിക്കറ്റ് പോയത് ഇന്ത്യയെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
Read Also: ഇതാ ഇന്ത്യയിലെ കള്ളപ്പണക്കാര്‍: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയലളിത... നിക്ഷേപം കണ്ട് ഞെട്ടരുത്!
ഇംഗ്ലണ്ടിന്റെ 537 റണ്‍സിനെതിരെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 319 എന്ന നിലയിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 19 റണ്‍സ് കൂടി മതി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനെക്കാള്‍ 218 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ. 26 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ക്രീസില്‍. മൂന്നാം ദിവസത്തെ കളിവിശേഷങ്ങളിലേക്ക്...

പൂജാരയ്ക്ക് ഏഴാം സെഞ്ചുറി
കരിയറിലെ ഏഴാം സെഞ്ചുറിയാണ് സ്വന്തം നാടായ രാജ്‌കോട്ടില്‍ ചേതേശ്വര്‍ പൂജാര അടിച്ചത്. 206 പന്തില്‍ 17 ബൗണ്ടറികള്‍ സഹിതമാണ് പൂജാരയുടെ 124 റണ്‍സടിച്ചത്.

വിജയിനും സെഞ്ചുറി
ഓപ്പണര്‍ മുരളി വിജയ് സിക്‌സും ഫോറും അടിച്ചാണ് സെഞ്ചുറിയിലേക്കെത്തിയത്. 301 പന്ത് നേരിട്ട വിജയ് 9 ഫോറും 4 സിക്‌സും പറത്തി

അവസാന ഓവര്‍ ചതിച്ചു
കളിയുടെ അവസാന ഓവറില്‍ മുരളി വിജയിനെയും സ്ഥാനക്കയറ്റം കിട്ടി വന്ന അമിത് മിശ്രയെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. മിശ്ര റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.

കോലിയുണ്ട് ക്രീസില്‍
26 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലുണ്ട്. 70 പന്ത് നേരിട്ട കോലി 3 ബൗണ്ടറികള്‍ അടിച്ചിട്ടുണ്ട്. ഓപ്പണര്‍ ഗംഭീര്‍ 29 റണ്‍സടിച്ച് പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications