Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നല്ല രണ്ടല്ല മൂന്ന് സെഞ്ചുറി, ഇംഗ്ലണ്ട് 537 റണ്‍സടിച്ചു, ഇന്ത്യ വിക്കറ്റ് പോകാതെ 63, പണികിട്ടുമോ?

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അഗ്നിപരീക്ഷ. ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ ആദ്യത്തെ രണ്ട് ദിവസം കൊണ്ട് ഇന്ത്യ മേധാവിത്വം നേടിയിരുന്നു എങ്കില്‍ ഇവിടെ കളി തിരിച്ചാണ്. സന്ദര്‍ശകരായ ഇംഗ്ലണ്ടാണ് ഡ്രൈവിങ് സീറ്റില്‍.

Read Also: ആരെങ്കിലും തരുന്ന പണം കൊണ്ടുപോയി ബാങ്കില്‍ ഇടല്ലേ, പണി പാളും... നോട്ട് നിരോധനം നേരിടാന്‍ 10 വഴികള്‍!

ജോ റൂട്ടിന് പിന്നാലെ രണ്ടാം ദിവസം മോയീന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും കൂടി സെഞ്ചുറി തികച്ചതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്. ഇംഗ്ലണ്ടിന്റെ 537 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 63 റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ എന്നൊരു ബാറ്റ്‌സ്മാന്റെ കുറവിലാണ് ഇന്ത്യ കൡക്കുന്നത് എന്ന് ഓര്‍മവേണം.

മോയിന്‍ അലി

മോയിന്‍ അലി

രണ്ടാം ദിവസം കളി തുടങ്ങി മൂന്നാമത്തെ പന്തില്‍ തന്നെ മോയിന്‍ അലി മൂന്നക്കത്തിലെത്തി. തുടര്‍ന്ന് രണ്ട് മൂന്ന് ബൗണ്ടറികള്‍ കൂടി വേഗം അടിച്ചെങ്കിലും അലി 117 റണ്‍സില്‍ പുറത്തായി.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

128 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സാണ് പിന്നീടങ്ങോട്ട് കാര്യങ്ങള്‍ നിയന്ത്രിച്ചത്. 235 പന്തില്‍ 13 ഫോറും 2 സിക്‌സും ഓള്‍റൗണ്ടര്‍ സ്‌റ്റോക്‌സ് പറത്തി. സ്‌കോര്‍ 517ല്‍ എത്തിച്ച ശേഷം പത്താമനായിട്ടാണ് സ്റ്റോക്‌സ് പുറത്തായത്.

റൂട്ടിന് പിന്നാലെ

റൂട്ടിന് പിന്നാലെ

തലേ ദിവസം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ട് സെഞ്ചുറി അടിച്ചിരുന്നു. 124 റണ്‍സെടുത്ത റൂട്ട് മോയിന്‍ അലിക്കൊപ്പം കൂട്ടിച്ചേര്‍ത്ത റണ്‍സുകളാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടത്.

ജഡേജ നയിച്ചു

ജഡേജ നയിച്ചു

മൂന്ന് വിക്കറ്റുമായി ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അശ്വിന്‍, ഉമേഷ് യാദവ്, ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്ക്ക് 1 വിക്കറ്റ് കിട്ടി.

പരിഭ്രമമില്ലാതെ ഇന്ത്യ

പരിഭ്രമമില്ലാതെ ഇന്ത്യ

വലിയ സ്‌കോര്‍ പിന്തുടരുന്നതിന്റെ പരിഭ്രമമൊന്നും കൂടാതെയാണ് ഇന്ത്യ ബാറ്റ് ചെയ്തത്. വിക്കറ്റ് പോകാതെ 63 എന്ന നിലയില്‍ അവര്‍ രണ്ടാം ദിവസം അവസാനിപ്പിച്ചു. ഗംഭീര്‍ 28ഉം വിജയ് 25ഉം റണ്‍സെടുത്ത് ക്രീസിലുണ്ട്.

Story first published: Thursday, November 10, 2016, 17:21 [IST]
Other articles published on Nov 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+