Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡിലെയ്ഡില്‍ ഇന്ത്യക്ക് എട്ടിന്റെ പണി!

അഡിലെയ്ഡ്: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി കിട്ടും എന്ന് തീര്‍ച്ച. പരമ്പരയില്‍ ജയത്തോടെ തുടങ്ങാം എന്ന മോഹം കരയ്ക്ക് വെച്ചേ ഇനിയുള്ള മൂന്ന് ദിവസം ഇന്ത്യയ്ക്ക് കളിക്കാനിറങ്ങാന്‍ പറ്റൂ. മഴ ഇടക്കിടെ തടസ്സപ്പെടുത്തിയ രണ്ടാം ദിവസം ഇന്ത്യയ്ക്ക് വീഴ്ത്താന്‍ കഴിഞ്ഞത് ഒരേയൊരു ഓസ്‌ട്രേലിയന്‍ വിക്കറ്റാണ്.

വെളിച്ചക്കുറവ് മൂലം രണ്ടാം ദിവസം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 517 എന്ന നിലയിലാണ്. പരിക്കേറ്റ് ബാറ്റിംഗ് പകുതിക്ക് വെച്ച് നിര്‍ത്തിയ മൈക്കല്‍ ക്ലാര്‍ക്ക് തിരിച്ചെത്തി സെഞ്ചുറി നേടി. ഒന്നാം ദിനം സെഞ്ചുറി നേടിയ വാര്‍ണര്‍ക്ക് പിന്നാലെ സ്റ്റീവന്‍ സ്മിത്ത് കൂടി മൂന്നക്കം കണ്ടതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷയത്രയും ആവിയായി. ചിത്രങ്ങളിലേക്ക്.

ക്യാപ്റ്റന്‍ ഇങ്ങനെ തുടങ്ങിയാലോ

ക്യാപ്റ്റന്‍ ഇങ്ങനെ തുടങ്ങിയാലോ

ആദ്യദിനം പരിക്കേറ്റ് കയറിപ്പോയതാണ് ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ബുധനാഴ്ച തിരിച്ചെത്തിയ ക്ലാര്‍ക്ക് അടിച്ചുകൂട്ടിയത് 128 റണ്‍സ്.

സ്മിത്തിനും സെഞ്ചുറി

സ്മിത്തിനും സെഞ്ചുറി

യുവ ബാറ്റ്‌സ്മാന്‍ സ്റ്റീവന്‍ സ്മിത്ത് കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. പുറത്താകാതെ 162 റണ്‍സ് എടുത്തുകഴിഞ്ഞു സ്മിത്ത് ഇതുവരെ.

അത് കലക്കി

അത് കലക്കി

പരസ്പരം അഭിനന്ദിക്കുന്ന സെഞ്ചുറിയന്‍മാന്‍. ക്ലാര്‍ക്കും സ്മിത്തും.

ഇങ്ങനെ പിടിച്ചാല്‍ പിടിയുമോ

ഇങ്ങനെ പിടിച്ചാല്‍ പിടിയുമോ

ഡേവിഡ് വാര്‍ണറെ ക്യാച്ചെടുത്ത് പുറത്താക്കുന്ന ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ

വാര്‍ണറിന്റെ സെഞ്ചുറി

വാര്‍ണറിന്റെ സെഞ്ചുറി

ഫില്‍ ഹ്യൂസിന്റെ വിയോഗത്തില്‍ വികാരാധീനനാകുന്നു സെഞ്ചുറി നേടിയ ശേഷം ഡേവിഡ് വാര്‍ണര്‍.

ക്ലീന്‍ ബൗള്‍ഡ്

ക്ലീന്‍ ബൗള്‍ഡ്

നഥാന്‍ ലിയോണിനെ ക്ലീന്‍ ബൗള്‍ ചെയ്ത ശേഷം മുഹമ്മദ് ഷമി

Story first published: Wednesday, December 10, 2014, 14:26 [IST]
Other articles published on Dec 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+