Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: അഡിലെയ്ഡ് ഫ്ളാറ്റ്, ഇന്ത്യ പക്ഷേ ഫ്ളാറ്റല്ല!

അഡിലെയ്ഡ്: ഇന്ത്യന്‍ പിച്ചുകളെ നാണിപ്പിക്കുന്ന അഡിലെയ്ഡ് പിച്ചില്‍ ഓസ്‌ട്രേലിയയുടെ മാരക ബാറ്റിംഗോടെ കളിക്ക് തുടക്കം. പിച്ചുമായി ഇണക്കത്തിലായ ശേഷം ഇന്ത്യന്‍ ബൗളര്‍മാരുടെ മനോഹരമായ തിരിച്ചുവരവ്. ഫില്‍ ഹ്യൂസിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ തുടങ്ങിയ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കളിയുടെ രത്‌നച്ചുരുക്കമാണിത്.

ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരിക്കേറ്റ് മടങ്ങിയത് കൂടി കണക്കിലെടുത്താല്‍ ഫലത്തില്‍ ഓസീസിന് നഷ്ടം ഏഴ് വിക്കറ്റ്. 72 റണ്‍സോടെ സ്റ്റീവന്‍ സ്മിത്ത് ക്രീസിലുണ്ട്. അവസാന ഓവറില്‍ ബ്രാഡ് ഹാഡിനെ മുഹമ്മദ് ഷമി വീഴ്ത്തിയതോടെ നാല് പന്ത് ശേഷിക്കേ കളി നിര്‍ത്തുകയായിരുന്നു.

warner

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരോട് ഒരു ദയയും കാണിച്ചില്ല. കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയിലെത്തിയത്. 163 പന്തില്‍ 19 ബൗണ്ടറിയടക്കം വാര്‍ണര്‍ 145 റണ്‍സെടുത്തു. മൈക്കല്‍ ക്ലാര്‍ക്ക് 60 റണ്‍സടിച്ച ശേഷം പവലിയനിലേക്ക് മടങ്ങി. സ്മിത്തും മാര്‍ഷും കൂടിയായി പിന്നീടുള്ള സ്‌കോറിംഗ്.

രണ്ട് വിക്കറ്റിന് 358 എന്ന നിലയില്‍ നിന്നും അവസാന മണിക്കൂറില്‍ ഇന്ത്യ മനോഹരമായി തിരിച്ചുവന്നു. മിച്ചല്‍ മാര്‍ഷ് 41, നഥാന്‍ ലിയോണ്‍ 3, ഹാഡിന്‍ 0 എന്നിങ്ങനെയാണ് അവസാനം പാഡ് കെട്ടിയ മൂന്ന് ഓസ്‌ട്രേലിയക്കാരുടെ സ്‌കോറുകള്‍. ഇന്ത്യക്ക് വേണ്ടി ഷമി, ആരോണ്‍ എന്നിവര്‍ രണ്ട് വീതവും ഇഷാന്ത് ശര്‍മ, കരണ്‍ ശര്‍മ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Tuesday, December 9, 2014, 13:50 [IST]
Other articles published on Dec 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+