ഒരോവറില്‍ 5 സിക്‌സ്... ട്രോളന്മാര്‍ ബിന്നിയെ വെറുതെ വിടുമോ... വെറുതെ അച്ഛന്റെ പേര് കളയാന്‍...
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആറാം ബൗളറായി പന്തെറിയാന്‍ എത്തിയതായിരുന്നു സ്റ്റുവര്‍ട്ട് ബിന്നി. ക്രീസില്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസ്. ഒന്നാം പന്ത് സിക്‌സ്. രണ്ടാം പന്ത് സിക്‌സ്, മൂന്നാം പന്ത് സിക്‌സ്, നാലാം പന്ത് സിക്‌സ്, അഞ്ചാം പന്തും സിക്‌സ്.. ഇടയില്‍ ഒരു വൈഡും. ഒരു സിക്‌സ് കൂടി ലെവിസ് അടിച്ചിരുന്നെങ്കില്‍ യുവരാജിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയേനെ.
ഭാഗ്യത്തിന് അതുണ്ടായില്ല. അവസാന പന്തില്‍ സിംഗിള്‍ മാത്രമേ വന്നുള്ളൂ. ആകെ ഒരോവര്‍ മാത്രം പന്തെറിഞ്ഞ ബിന്നി വഴങ്ങിയത് 32 റണ്‍സ്. ഇന്ത്യ കളി തോറ്റത് ഒരേ ഒരു റണ്‍സിന്. അവസാന പന്തില്‍ കളി തുലച്ച ധോണിയെ മാത്രമല്ല ബിന്നിയെയും ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. അച്ഛന്‍ റോജര്‍ ബിന്നി കാരണം ഇന്ത്യന്‍ ടീമില്‍ പിടിച്ചുതൂങ്ങുകയാണ് സ്റ്റുവര്‍ട്ട് ബിന്നി എന്നാണ് ആക്ഷേപം...

ഒരു സിക്‌സ് കൂടി
ഒരു സിക്‌സ് കൂടി അടിക്കട്ടേ.. വേണ്ട വേണ്ടാത്തോണ്ടാ

ഒരു സിക്‌സ്
ലെവിസ് ഒരൊറ്റ സിക്‌സ് കൂടി അടിച്ചിരുന്നെങ്കി ബ്രോഡിന്റെ പേരുദോഷം മാറിക്കിട്ടിയേനെ

പിന്നെ നടന്നത്
1 സിക്‌സ്, രണ്ടും മൂന്നും സിക്‌സ്, നാല് സിക്‌സ്, അഞ്ച് സിക്‌സ്.. കരഞ്ഞുപോയി പാവം.

ആരെങ്കിലും ഉണ്ടോ
അച്ഛന്റെ തഴമ്പ് കൊണ്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആരെങ്കിലും ഉണ്ടോ..

ധോണി കാരണം രക്ഷപ്പെട്ടു
ധോണി അവസാന പന്തില്‍ ഔട്ടായത് നന്നായി ഇല്ലെങ്കില്‍ പഴി മൊത്തം ബിന്നിയുടെ തലയില്‍ ഇരുന്നേനെ

ട്രെയിലറാണത്രെ
ഒരു റണ്‍ കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് തല പുകഞ്ഞ് ആലോചിച്ചിരിക്കുമ്പോഴാണ് ബിന്നി ട്രെയിലറും കൊണ്ട് വരുന്നത്

ധോണിയോട്
ഉങ്കള്‍ എനക്ക് അപ്പാ മാതിരി.. വെറുതെയാണോ ടീമില്‍ കടിച്ചുതൂങ്ങി തുടരുന്നത്

നാളെ എത്ര എറിയണം
ഞാന്‍ നാളെ എത്ര ഓവര്‍ എറിയണം.. ഇത് കേള്‍ക്കുന്ന ധോണി

ബിന്നി മടങ്ങുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരെ 1 ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന ബിന്നി

സ്റ്റുവര്‍ട്ട് ബ്രോഡ്
അഞ്ച് സിക്‌സ് വഴങ്ങിയ ബിന്നിയെ കാണുന്ന ബ്രോഡ്. ബ്രോഡ് വഴങ്ങിയത് ആറെണ്ണമാണ്

ധോണിയെ നോക്കുന്നു
തന്റെ ഓവര്‍ വൃത്തിയായി എറിഞ്ഞ ശേഷം ധോണിയെ നോക്കുന്ന ബിന്നി

ബിന്നിയും ധോണിയും
ഒരു സിക്‌സ് കൂടി അടിച്ചിരുന്നെങ്കി എന്ത് രസമായേനേ.. ബിന്നി ധോണിയോട്

ഒരു സംശയം
സ്റ്റുവര്‍ട്ട് ബിന്നിയെ ഇന്ത്യന്‍ ടീമില്‍ ഇങ്ങനെ കളിപ്പിക്കാമെന്ന് ആര്‍ക്കെങ്കിലും വല്ല വഴിപാടും ഉണ്ടോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications