Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തില്‍ കസറി ജേക്കബ് ഡുഫി, പാകിസ്താനെതിരായ ഒന്നാം ടി20യില്‍ കിവീസിന് ജയം

ഓക്ലന്‍ഡ്: പാകിസ്താനെതിരായ ഒന്നാം ടി20യില്‍ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ന്യൂസീലന്‍ഡ് പാകിസ്താനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ഏഴ് ബോള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് വിജയം സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ ജേക്കബ് ഡുഫിയാണ് കളിയിലെ താരമായത്.

ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഡുഫിയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ പാകിസ്താന്‍ ബാറ്റിങ് നിരയ്ക്ക് അടിതെറ്റി. അബ്ദുല്ല ഷഫീഖ് (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. ജേക്കബ് ഡുഫിയാണ് വിക്കറ്റെടുത്തത്. അധികം വൈകാതെ മറ്റൊരു ഓപ്പണര്‍ മുഹമ്മദ് റിസ്വാനും (17 പന്തില്‍ 17) ഡുഫിക്ക് മുന്നില്‍ കീഴടങ്ങി. പരിചയസമ്പന്നനായ മുഹമ്മദ് ഹഫീസിനെ ആദ്യ പന്തില്‍ത്തന്നെ മടക്കി അയച്ച ഡുഫി നായകന്‍ ഷദാബ് ഖാനെയും (32 പന്തില്‍ 42) കൂടാരം കയറ്റി. പാക് നിരയിലെ ടോപ് സ്‌കോറര്‍ ഷദാബാണ്. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം നേടിയത്. മധ്യനിരയില്‍ ഫഹീം അഷറഫ് (18 പന്തില്‍ 31) തിളങ്ങി. 2 ഫോറും മൂന്ന് സിക്‌സുമാണ് താരം പറത്തിയത്.ഖുഷ്ദി ഷാ (16),ഇമാദ് വാസിം (14 പന്തില്‍ 19) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഷഹിന്‍ ഷാ അഫ്രീദി ( 5 പന്തില്‍ 10),ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു.

newzealand

ന്യൂസീലന്‍ഡിന് വേണ്ടി ഡുഫി നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. സ്‌കോട്ട് കുഗ്ലിജിന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ഇഷ് സോധി,ബ്ലയിര്‍ ടിക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല.

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തിലെ തന്നെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (6) നഷ്ടമായി.ഡിവോന്‍ കോന്‍വേയേയും (5) നേരത്തെ നഷ്ടമായെങ്കിലും ഒരു വശത്ത് അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ ടിം സീഫെര്‍ട്ടാണ് (43 പന്തില്‍ 57) കിവീസ് ജയത്തില്‍ നിര്‍ണ്ണായകമായത്, 6 ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ് (18 പന്തില്‍ 23),മാര്‍ക്ക് ചാപ്പ്മാന്‍ (20 പന്തില്‍ 34) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയിംസ് നിഷാം (10 പന്തില്‍ 15) നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ (8 പന്തില്‍ 12) എന്നിവര്‍ പുറത്താവാതെ നിന്നു. കെയ്ന്‍ വില്യംസണിന്റെ അഭാവത്തിലാണ് സാന്റ്‌നര്‍ നായകനായത്.

പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹിന്‍ ഷാ അഫ്രീദി രണ്ട് വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ന്യൂസീലന്‍ഡ് മുന്നിലെത്തി. നേരത്തെ പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പരമ്പര അനിശ്ചിതത്വത്തിലായിരുന്നുവെങ്കിലും പിന്നീട് പരമ്പരയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Friday, December 18, 2020, 19:49 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+