For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടി20: വെടിക്കെട്ട് തീര്‍ത്ത് ജോണി ബെയര്‍സ്‌റ്റോ, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ജോണി ബെയര്‍സ്‌റ്റോ (86*) ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നാല് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ബെയര്‍‌സ്റ്റോയാണ് കളിയിലെ താരം. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രതീക്ഷിച്ച തുടക്കം ആതിഥേയര്‍ക്ക് ലഭിച്ചില്ല. ടിം ബവുമയെ (5) തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ നായകന്‍ ക്വിന്റന്‍ ഡീകോക്കും (23 പന്തില്‍ 30) ഫഫ് ഡുപ്ലെസിസും (40 പന്തില്‍ 58) ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയത് ടീമിന് അടിത്തറ പാകി.

Jonny Bairstow guides England to victory Vs South Africa | Oneindia Malayalam

വെടിക്കെട്ടിലേക്ക് കടക്കാനൊരുങ്ങിയ ഡീകോക്കിനെ ക്രിസ് ജോര്‍ദാന്‍ മടക്കിയത് ആതിഥേയരുടെ റണ്ണൊഴുക്കിനെ ബാധിച്ചു. മനോഹരമായി ബാറ്റുവീശിയ ഡുപ്ലെസിസ് 4 ഫോറും 2 സിക്‌സുമാണ് പറത്തിയത്. വാന്‍ഡെര്‍ ഡൂസന്‍ (28 പന്തില്‍ 37), ഹെന്റിച്ച് ക്ലാസന്‍ (12 പന്തില്‍ 20) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന് വമ്പന്‍ സ്‌കോര്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഇന്നിങ്‌സ് പിറന്നില്ല. പിറ്റി വാന്‍ വില്‍ജോന്‍ (6*) പുറത്താവാതെ നിന്നു. ജോര്‍ജ് ലിന്‍ഡി (12) അവസാന പന്തില്‍ പുറത്തായി. ഇംഗ്ലണ്ടിനുവേണ്ടി വേണ്ടി പേസര്‍ സാം കറാന്‍ 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലില്‍ സിഎസ്‌കെയുടെ സൂപ്പര്‍ താരമാണ് സാം കറാന്‍. ജോഫ്ര ആര്‍ച്ചര്‍, ടോം കറാന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

england-africa

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് കൂടാരം കയറി. ഓപ്പണറായെത്തിയ ജോസ് ബട്‌ലറും (7) മൂന്നാമന്‍ ഡേവിഡ് മലാനും (19) പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ ഒരു വശത്ത് കത്തിക്കയറിയ ബെയര്‍‌സ്റ്റോ ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 48 പന്തുകള്‍ നേരിട്ട് 9 ഫോറും നാല് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. ബെന്‍ സ്റ്റോക്‌സും (27 പന്തില്‍ 37) തരക്കേടില്ലാതെ പിന്തുണ നല്‍കി. എന്നാല്‍ സ്റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും മടക്കി (12) ദക്ഷിണാഫ്രിക്ക തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സാം കറാനെ (7*) കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ ടീമിനെ വിജയത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജോര്‍ജ് ലിന്‍ഡി, ലൂങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷംസി ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തി.

Story first published: Saturday, November 28, 2020, 9:02 [IST]
Other articles published on Nov 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+