Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പറഞ്ഞതല്ലേ ട്വന്റി 20യില്‍ ഇംഗ്ലണ്ട് പുലികളാണ്.. ഇന്ത്യയെ അടിച്ച് പരിപ്പെടുത്ത് കളഞ്ഞു!!!

കാണ്‍പൂര്‍: ടെസ്റ്റിലും ഏകദിനത്തിലും കണ്ട ഇംഗ്ലണ്ടല്ല ട്വന്റി 20യിലെ ഇംഗ്ലണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ആതിഥേയരായ ഇന്ത്യയെ കാതങ്ങള്‍ പിന്നിലാക്കിയാണ് ഇംഗ്ലണ്ടിന്റെ പുലിക്കുട്ടികള്‍ ഒന്നാം ട്വന്റി 20യില്‍ വിജയം സ്വന്തം പേരില്‍ കുറിച്ചത്. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് വിട്ടപ്പോള്‍ മുതല്‍ ഇംഗ്ലണ്ടിനായിരുന്നു കളിയിലെ കമാന്‍ഡ്. അത് കളി തീരുന്നത് വരെ അവരുടെ കയ്യില്‍ത്തന്നെ നിന്നു.

വിരാട് കോലി, എം എസ് ധോണി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ് - ലോകോത്തര താരങ്ങള്‍ എല്ലാവരും ചേര്‍ന്നടിച്ചിട്ടും നിശ്ചിത 20 ഓവറില്‍ 150ല്‍ പോലും എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യ മുന്നോട്ട് വെച്ച താരതമ്യേന കുഞ്ഞന്‍ ടോട്ടലാകട്ടെ ഇംഗ്ലണ്ട് പാട്ടും പാടി അടിച്ചെടുത്തു. 148 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇംഗ്ലണ്ട് ആദ്യത്തെ മൂന്നോവറില്‍ തന്നെ കളി പിടിച്ചു. വിക്കറ്റ് പോകാതെ 36 റണ്‍സ്.

root

ജേസണ്‍ റോയും സാം ബില്ലിംഗ്‌സും ചേര്‍ന്ന് ഓപ്പണിങ് ബൗളര്‍മാരെ അടിച്ച് പറത്തി. നാലാമത്തെ ഓവര്‍ എറിയാനെത്തിയ ചാഹല്‍ രണ്ടുപേരെയും പുറത്താക്കി ഇന്ത്യയ്ക്ക് നേരിയ ഒരു പ്രതീക്ഷ തന്നതാണ്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മോര്‍ഗനും പാറ പോലെ ഉറച്ചുനിന്ന ജോ റൂട്ടും കൂടി അവരെ അനായാസം വിജയത്തിലെത്തിച്ചു. വിജയത്തിനരികെ മോര്‍ഗനെ നഷ്ടമായതൊന്നും അവരെ തെല്ലും ബാധിച്ചില്ല.

ഏകദിനത്തിലെ മോശം ഫോം ട്വന്റി 20യിലും തുടരുന്ന കെ എല്‍ രാഹുലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 8 റണ്‍സ്. പിന്നാലെ 29 റണ്‍സെടുത്ത വിരാട് കോലിയെ. 12 റണ്‍സുമായി യുവരാജ് സിംഗും കൂടി പോയതോടെ ഇന്ത്യയുടെ കാര്യം ഏകദേശം തീരുമാനമായി. 36 റണ്‍സുമായി ധോണിയും 34 റണ്‍സുമായി റെയ്‌നയും മാത്രമാണ് ഭേദപ്പെട്ട സംഭാവന നല്‍കിയത്. ഇന്ത്യ തട്ടിയും മുട്ടിയും 20 ഓവറില്‍ 147 റണ്‍സിലെത്തി. ഇംഗ്ലണ്ട് 11 പന്തും 7 വിക്കറ്റും ബാക്കി നില്‍ക്കേ അത് അടിച്ചെടുത്തു.

Story first published: Thursday, January 26, 2017, 19:54 [IST]
Other articles published on Jan 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+