സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ചു, പിന്നെ കീഴടങ്ങി, വെറും നാല് റണ്‍സിന്!
ഹരാരെ: സിംബാബ്‌വെ ക്യാപ്റ്റന്‍ എല്‍ട്ടണ്‍ ചിഗുംബര പൊരുതിനേടിയ സെഞ്ചുറിക്കും ഇന്ത്യയെ തോല്‍പിക്കാനായില്ല. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വെയെ അഞ്ച് റണ്‍സ് മാത്രം നല്‍കി പിടിച്ചുനിര്‍ത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനും കൊടുക്കണം ഒരു കപ്പ്. ആവേശം അവസാന പന്ത് വരെയെത്തി കളിയില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്.
സിംബാബ്‌വെയെ തോല്‍പിക്കാന്‍ രണ്ടാം നിര ടീം മതി എന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മുറിവേല്‍പ്പിച്ചാണ് ആതിഥേയര്‍ ആദ്യകളി പൂര്‍ത്തിയാക്കിയത്. ബാറ്റിംഗില്‍ തകര്‍ന്ന ഇന്ത്യയെ റായുഡുവും ബിന്നിയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. ബൗളിംഗില്‍ ഭുവനേശ്വറിന്റെ അവസാന ഓവറായിരുന്നു താരം. ആവേശകരമായ കളിയിലെ ചിത്രങ്ങള്‍ കാണൂ...

ജയിച്ചു മോനേ....
അവസാന പന്തില്‍ ജയിച്ച ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആശ്വാസത്തോടെ. ക്യാപ്റ്റന്‍ രഹാനെ, വിക്കറ്റ് കീപ്പര്‍ ഉത്തപ്പ, മനോജ് തിവാരി, ബിന്നി എന്നിവരെ ചിത്രത്തില്‍ കാണാം.

കളിയായാല്‍ ഇങ്ങനെ വേണം
തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇന്ത്യയുടെ താരമായ അമ്പാട്ടി റായിഡു. 133 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് റായിഡുവിന്റെ 124 നോട്ടൗട്ട്. റായിഡു തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും

ബിന്നിയും കാത്തു
76 പന്തില്‍ 6 ഫോറും 2 സിക്‌സും അടക്കം 77 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി റായിഡുവിന് മികച്ച പിന്തുണ നല്‍കി. ഇരുവരും കൂടി ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 10 റണ്‍സാണ്.

ഇന്ത്യ തകര്‍ന്നു
ഓപ്പണര്‍ മുരളി വിജയ് വെറും 1 റണ്‍സിന് പുറത്തായപ്പോള്‍ തുടങ്ങിയതാണ് ഇന്ത്യയുടെ തകര്‍ച്ച. തിവാരി (2), ഉത്തപ്പ (0), ജാദവ് (5) എന്നിവര്‍ കൂടി പോയതോടെ ഒരവസരത്തില്‍ അഞ്ചിന് 87 എന്ന നിലയിലായിരുന്നു.

പാഴായി പക്ഷേ ക്യാപ്റ്റന്റെ കളി
ഓള്‍റൗണ്ടര്‍ എല്‍ട്ടണ്‍ ചിഗുംബര അവസാന നിമിഷം വരെ പൊരുതിയെങ്കിലും ജയം മാത്രം അകന്നുനിന്നു. ചിഗുംബരയുടെ രണ്ടാമത്ത സെഞ്ചുറിയാണിത്.

ഭുവി രക്ഷിച്ചു
അവസാന ഓവറിലെ സമ്മര്‍ദ്ദം മനോഹരമായി അതിജീവിച്ച ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ വിജയശില്‍പി. അഞ്ച് റണ്‍സ് മാത്രമേ ഭുവി ഈ ഓവറില്‍ നല്‍കിയുള്ളൂ

പട്ടേല്‍ മികച്ചുനിന്നു
പത്തോവറില്‍ 41 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലിനൊപ്പം ബിന്നിയും രണ്ട് വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications