For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ കോലിക്കും കേദാര്‍ ജാദവിനും സെഞ്ചുറി... 350 തിരിച്ചടിച്ച് ഇന്ത്യയ്ക്ക് മിന്നും ജയം!

വിജയത്തോടെ ക്യാപ്റ്റൻ കോലി അരങ്ങേറി, 350 അടിച്ചിട്ടും രക്ഷയില്ലാത്ത ഇംഗ്ളണ്ട്..

By Muralidharan

പുനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 351 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 11 പന്തും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ കളി തീര്‍ത്തു. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ലോക്കല്‍ ബോയ് കേദാര്‍ ജാദവിന്റെയും മിന്നും സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. അവസാന ഓവറുകളില്‍ മികച്ചൊരു ഇന്നിംഗ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും മികച്ചുനിന്നു.

Virat Kohli

ജയിക്കാന്‍ 351 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ആശിച്ച തുടക്കം കിട്ടിയില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 10 പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്ത്. പിന്നാലെ കെ എല്‍ രാഹുലും മടങ്ങി. മനോഹരമായ രണ്ട് ഷോട്ടുകള്‍ കളിച്ച യുവരാജും തൊട്ടുപുറകെ ധോണിയും ഔട്ടായതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ച വിരാട് കോലിയും പിന്തുണ നല്‍കിയ കേദാര്‍ ജാദവും ഇന്ത്യയുടെ താരങ്ങളായി.

പന്ത്രണ്ടാം ഓവറില്‍ സ്‌കോര്‍ അറുപത്തിമൂന്നില്‍ നില്‍ക്കേയാണ് ധോണിയിലൂടെ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായത്. ധോണിയുടെ സംഭാവന ആറ് പന്തില്‍ ആറ് റണ്‍സ്. അവിടെ നിന്നും ജാദവിനെ കൂട്ടുപിടിച്ച് കോലി കളി തുടങ്ങി. 105 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം 122 റണ്‍സ്. ജാദവും ഒട്ടും പിന്നിലായില്ല. 76 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 120 റണ്‍സ്.

Rahul

സ്‌കോര്‍ 263ലെത്തിയപ്പോഴാണ് കോലി പുറത്തായത്. അപ്പോഴേക്കും ഇന്ത്യ പരാജയഭീതി ഒഴിവാക്കിയിരുന്നു. പിന്നാലെ ജാദവും മടങ്ങിയെങ്കിലും 40 റണ്‍സോടെ പുറത്താകാതെ നിന്ന പാണ്ഡ്യ അനായാസം കളി തീര്‍ത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 350 റണ്‍സെടുത്തത്. സന്ദര്‍ശകര്‍ക്ക് വേണ്ടി മൂന്ന് പേര്‍ അര്‍ധസെഞ്ചുറി നേടി.

Story first published: Sunday, January 15, 2017, 21:52 [IST]
Other articles published on Jan 15, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+