സച്ചിനും റെക്കോര്‍ഡുകളും- കുറിച്ചത് 19 ഗിന്നസ് ലോക റെക്കോര്‍ഡുകള്‍!
ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇതിനേക്കാള്‍ നല്ലൊരു ഉപമയില്ലെന്നു തന്നെ പറയാം. ബാറ്റ് കൊണ്ട് ക്രീസില്‍ കവിത രചിച്ച 24 വര്‍ഷങ്ങള്‍, ബാറ്റ് താഴെ വയ്ക്കുമ്പോഴേക്കും സച്ചിന്‍ 'സച്ചിനല്ലാതെ' ആയി മാറിയിരുന്നു. റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളി മതിയാക്കി തിരിച്ചുകയറിയത്.
ഭാവിയില്‍ മറ്റൊരു ക്രിക്കറ്റര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം ഉയരത്തില്‍ നില്‍ക്കുകയാണ് വലിയ നേങ്ങള്‍ക്കു അര്‍ഹനായ ഈ കുറിയ മനുഷ്യന്‍. 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും വാരിക്കൂട്ടിയ സച്ചിന്‍ ഏകദിനത്തില്‍ 51ഉം ടെസ്റ്റില്‍ 49ഉം സെഞ്ച്വറികള്‍ നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വിറി പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏക താരം കൂടിയാണ് അദ്ദേഹം.
19 ഗിന്നസ് ലോക റെക്കോര്‍ഡുകളാണ് സച്ചിന്റെ പേരിലുള്ളത് എന്നതു തന്നെ അദ്ദേഹത്തിന്റെ മഹത്വം അടിവരയിരുന്നു. ഏതൊക്കെയാണ് ഈ ലോക റെക്കോര്‍ഡുകള്‍ എന്നു നമുക്കൊന്നു നോക്കാം.

ഒന്ന്- അഞ്ച്
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള പുരുഷ താരം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത പുരുഷ താരം.
അന്താരാഷ്ട്ര കരിയറില്‍ കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍.
ഏകദിനത്തില്‍ കൂട്ടുകെട്ടിലൂടെ ഏറ്റവുമധികം റണ്‍സ്.
ടെസ്റ്റില്‍ കൂട്ടുകെട്ടില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടി.

ആറ്-10
അന്താരാഷ്ട്ര ഏകദിന കരിയറില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച പുരുഷ താരം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂട്ടുകെട്ടില്‍ ഏറ്റവുമധികം സെഞ്ച്വറി.
ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ തികച്ച പുരുഷ താരം.
ടെസ്റ്റില്‍ കൂടുകെട്ടിലൂടെ ഏറ്റവുമധികം റണ്‍സ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍.

11-15
ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം.
അന്താരാഷ്ട്ര ഏകദിന കരിയറില്‍ കൂടുതല്‍ റണ്‍സെടുത്ത പുരുഷ താരം.
ഐസിസി ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത പുരുഷ താരം.
ഐസിസി ലോകകപ്പ് കരിയറില്‍ കൂടുതല്‍ റണ്‍സെടുത്ത പുരുഷ താരം.
അന്താരാഷ്ട്ര ഏകദിനത്തില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍.

16-19
പുരുഷന്‍മാരുടെ ഏകദിന ക്രിക്കറ്റില്‍ ഏതൊരു വിക്കറ്റിലും ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടില്‍ പങ്കാളി.
ഏറ്റവുമധികം ടെസ്റ്റുകള്‍ കളിച്ച പുരുഷ താരം.
ടെസ്റ്റ് കരിയറില്‍ ഏറ്റവുമധികം റണ്‍സെടുത്ത പുരുഷ താരം.
50 ഓവര്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വിയടിച്ച ആദ്യത്തെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications