For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരോവറില്‍ 17 ബോള്‍! ഇതു സത്യം തന്നെ, നാണക്കേടിന്റെ ഈ റെക്കോര്‍ഡ് ആര്‍ക്കെന്നറിയാം

ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്കു ഒരോവറില്‍ നിയമപ്രകാരം അനുവദിക്കപ്പെട്ട അംഗീകൃത ബോളുകളുടെ എണ്ണം ആറാണെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ വൈഡുകളും നോ ബോളുകളുമടക്കം ചില മല്‍സരങ്ങളില്‍ ഏഴും എട്ടും ബോളുകള്‍ വരെ ഒരു ബൗളര്‍ പലപ്പോഴും എറിയാറുണ്ട്. എന്നാല്‍ ഒരോവറില്‍ 17 ബോളുകളെറിഞ്ഞ ഒരു ബൗളറുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഇതു സത്യം തന്നെയാണ്.

ഒരോവറില്‍ 17 ബോളുകളെറിഞ്ഞ് നാണക്കേടിന്റെ ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ ഭദ്രമാക്കിയ ഒരു ബൗളറുണ്ട്. അതു ആരാണെന്നും എപ്പോഴാണ് ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചതെന്നും അറിയാം. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സമിയാണ് ഒരോവറില്‍ 17 ബോളുകളുമായി ലോകത്തെ അമ്പരപ്പിച്ചത്. 2004ല്‍ കൊളംബോയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു സംഭവം. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.

MOHAMMAD SAMI

ബംഗ്ലാദേശുമായി 2004 ജൂലൈ 29നു നടന്ന ഡേ-നൈറ്റ് മല്‍സരത്തിലായിരുന്നു സമിയുടെ ഓവര്‍ എറിഞ്ഞിട്ടും എറിഞ്ഞിട്ടും തീരാതെ നീണ്ടത്. തൊട്ടുമുമ്പത്തെ ഓവറില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത സമി അതു മെയ്ഡനാക്കിയിരുന്നു. പക്ഷെ അടുത്ത ഓവറില്‍ പാക് താരം നാണക്കേടിന്റെ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.

ആറു അംഗീകൃത ബോളുകള്‍ കൂടാതെ ഏഴു വൈഡുകളും നാലു ബോളുകളുമാണ് സമി എറിഞ്ഞത്. ഇതോടെ 17 ബോളുകളില്‍ നിന്നും ബംഗ്ലാദേശിനു ലഭിച്ചത് 22 റണ്‍സായിരുന്നു. സമി നാണക്കേടിന്റെ ലോക റെക്കോര്‍ഡിട്ടിട്ടും പാകിസ്താന്‍ ഈ കളിയില്‍ ജയിച്ചുവെന്നതാണ് മറ്റൊരു കൗതുകം.

പവര്‍പ്ലേയില്‍ തന്നെയായിരുന്നു സമിയുടെ ചരിത്രത്തില്‍ ഇടം നേടിയ മാരത്തണ്‍ ഓവര്‍. ആദ്യത്തെ രണ്ടോവര്‍ കഴിയുമ്പോള്‍ ബംഗ്ലാദേശ് ഒരു വിക്കറ്റിനു ആറു റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നായിരുന്നു സമി മൂന്നാം ഓവര്‍ എറിയാനെത്തിയത്. ആദ്യത്തെ ബോള്‍ വൈഡായിരുന്നു. അടുത്ത ബോളില്‍ ഹബീബുള്‍ ബാഷന്‍ ബൗണ്ടറിയടിച്ചു. അടുത്ത ബോളില്‍ ബാഷര്‍ രണ്ടു റണ്‍സ് നേടി.

അതിനു ശേഷമാണ് സമിക്കു ബോളിന്‍ മേലുള്ള നിയന്ത്രണം നഷ്ടമായത്. അടുത്തത് നോ ബോളായിരുന്നു. പിന്നാലെയൊരു വൈഡ്. അതിനു ശേഷം തുടര്‍ച്ചയായി രണ്ടു വൈഡുകള്‍, വീണ്ടുമൊരു നോ ബോള്‍. ഓവറിലെ അവസാനത്തെ അംഗീകൃത ബോളില്‍ ഫോറുമായാണ് സമി അവസാനിപ്പിച്ചത്.

22 റണ്‍സാണ് 17 ബോളുകളില്‍ അന്നു ബംഗ്ലാദേശിനു ലഭിച്ചത്. 19 വര്‍ഷങ്ങള്‍ പിന്നിട്ടും ഏകദിനത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറെന്ന സമിയുടെ ലോക റെക്കോര്‍ഡ് ഭേദിക്കാന്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു ബൗളര്‍ക്കും സാധിച്ചിട്ടില്ല.

MOHAMMAD SAMI

നാണക്കേടിന്റെ ഈ റെക്കോര്‍ഡ് മാറ്റിനിര്‍ത്തിയാല്‍ പാക് ക്രിക്കറ്റില്‍ ഒരു സമയത്തു ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു സമി. ഏകദിനത്തിലും ടെസ്റ്റിലുമായി 200ന് മുകളില്‍ വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ടെസ്റ്റില്‍ 36 മല്‍സരങ്ങളില്‍ നിന്നും 85ഉം ഏകദിനത്തില്‍ 87 മല്‍സരങ്ങളില്‍ നിന്നും 121ഉം വിക്കറ്റുകളാണ് സമിയുടെ സമ്പാദ്യം. ടെസ്റ്റില്‍ രണ്ടു തവണയും ഏകദിനത്തില്‍ ഒരു തവണയും അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനും മുന്‍ പാക് പേസര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

വിവാദങ്ങള്‍ നിറഞ്ഞ കരിയര്‍ കൂടിയായിരുന്നു സമിയുടേത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു രണ്ടു വര്‍ഷം അദ്ദേഹത്തിനു വിലക്ക് നേരിടേണ്ടി വന്നിരുന്നു. പക്ഷെ അപ്പീലിനെ തുടര്‍ന്നു വിലക്ക് പിന്നീടൊരു വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. ഇതു കൂടാതെ കളിക്കളത്തില്‍ പലപ്പോഴും എതിര്‍ താരങ്ങളുമായി ഏറ്റുമുട്ടിയതിന്റെ പേരിലും സമി വിവാദ നായകനായി മാറിയിരുന്നു.

Story first published: Sunday, December 31, 2023, 21:56 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+