For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഷഹീന് 200 കോടി ലഭിക്കുമെന്ന് പാക് ജേര്‍ണലിസ്റ്റ്! 150 രൂപ കിട്ടുമെന്ന് ഫാന്‍സ്- ട്രോള്‍മഴ

പാക് താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാന്‍ അനുവാദമില്ല

ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റര്‍മാര്‍ പേര് രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ഊഴത്തിനായി കാത്തിരുന്നപ്പോള്‍ പാകിസ്താനിലെ കളിക്കാര്‍ക്കു മാത്രം കാഴ്ചക്കാരുടെ റോളായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ ശേഷം പാക് താരങ്ങള്‍ക്കും കഷ്ടകാലമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ റദ്ദാക്കുക മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലേക്കും പാക് താരങ്ങള്‍ക്കു നോ എന്‍ട്രിയാണ്.

1

ക്യാപ്റ്റന്‍ ബാബര്‍ ആസമുള്‍പ്പെടെ ഒരുപിടി മികച്ച കളിക്കാര്‍ പാകിസ്താനിലുണ്ട്. അതുകൊണ്ടുതന്നെ ഇവരും ഐപിഎല്‍ ലേലത്തിന്റെ ഭാഗമായിരുന്നെങ്കില്‍ പലര്‍ക്കും ഉയര്‍ന്ന തുക തന്നെ ലഭിക്കുമെന്നുറപ്പാണ്. കഴിഞ്ഞ ശനിയും ഞായറുമായി ബെംഗളൂരുവില്‍ നടന്ന മെഗാ ലേലത്തില്‍ 600 കളിക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നിന്നും പക്ഷെ 200ഓളം പേര്‍ക്കു മാത്രമേ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവരെല്ലം അണ്‍സോള്‍ഡായി മാറുകയും ചെയ്തു.

3

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. 15.25 കോടി രൂപയ്ക്കാണ് അഞ്ചു തവണ ചാംപ്യന്മാരായാ മുംബൈ ഇന്ത്യന്‍സ് ഇഷാനെ തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടു വന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക കൂടിയാണിത്. അതിനിടെ പാകിസ്താന്റെ പുതിയ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയെക്കുറിച്ച് ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അഭിപ്രായപ്രകടനം വലിയ ട്രോളുകള്‍ക്കു വഴി വച്ചിരിക്കുകയാണ്.

3

ഐപിഎല്‍ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഷഹീന്‍ അഫ്രീഡിക്ക് 200 കോടി രൂപ ലഭിക്കുമെന്നാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇതിനെ അടപടലം ട്രോളിയിരിക്കുകയാണ് ക്രിക്കറ്റ് ഫാന്‍സ്. ഇഹ്തിഷാം ഉള്‍ഹഖെന്ന മാധ്യമ പ്രവര്‍ത്തകനാണ് ഷഹീനെക്കുറിച്ച് ഇങ്ങനെയൊരു പ്രവചനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റിനു താഴെ ട്രോള്‍ മഴ തന്നെയാണുള്ളത്.

4

150 രൂപ ലഭിക്കുമെന്നായിരുന്നു ഷഹീന്‍ അഫ്രിഡിയെക്കുറിച്ചുള്ള ട്വീറ്റിനു താഴെ ഒരു യൂസര്‍ പരിഹസിച്ചത്.
ഇന്ത്യന്‍ കറന്‍സിയിലേക്കു ഈ തുകയെ മാറ്റുകയാണെങ്കില്‍ നാലു രൂപയെന്നായിരിക്കുമെന്ന് മറ്റൊരു യൂസര്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റിനു താഴെ കുറിച്ചു.

6

നിങ്ങളെന്ത് പറയുന്നത്? 200 കോടി രൂപയുണ്ടെങ്കില്‍ പാകിസ്താനെ മുഴുവന്‍ ലേലത്തില്‍ വാങ്ങിക്കാന്‍ സാധിക്കുമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
200 കോടിയില്‍ എത്ര പൂജ്യങ്ങളുണ്ട്. നിങ്ങള്‍ക്കു ഇതേക്കുറിച്ച് എന്തെങ്കിലും ഐഡിയയുണ്ടോയെന്നാണ് ഒരു യൂസര്‍ കളിയാക്കിയത്.

6

അതേസമയം, ഷഹീന്‍ അഫ്രീഡിയുടെ കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റിലെ പേസ് ബൗളിങ് സെന്‍സേഷനായി മാറിയ താരമാണ് അദ്ദേഹം. 2018ലാണ് ഇടംകൈന്‍ ഫാസ്റ്റ് ബൗളറായ ഷഹീന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതിനകം 21 ടെസ്റ്റുകളും 28 ഏകദിനങ്ങളും 39 ടി20കളിലും കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നായി വീഴ്ത്തിയത് 184 വിക്കറ്റുകളാണ്. മികച്ച വേഗതയില്‍ പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് 2കാരനായ ഷഹീനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. നല്ല ഉയരമുള്ളതു കാരണം മികച്ച രീതിയില്‍ ബൗണ്‍സറുകളെറിയാനും അദ്ദേഹത്തിനു സാധിക്കും.

7

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിലെ ഹീറോ ഷഹീനായിരുന്നു. പാകിസ്താന്‍ ഇന്ത്യയെ 10 വിക്കറ്റിനു തകര്‍ത്തുവിട്ട കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അദ്ദേഹമായിരുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോലി എന്നിവരെ ഷഹീന്‍ പുറത്താക്കിയിരുന്നു. പവര്‍പ്ലേയില്‍ തന്നെയാണ് അടുത്തടുത്ത ഓവറുകളില്‍ രോഹിത്, രാഹുല്‍ എന്നിവരെ അദ്ദേഹം മടക്കിയത്. ഇതോടെ ഇന്ത്യയുടെ മുനയൊടിയുകയായിരുന്നു.

Story first published: Wednesday, February 16, 2022, 14:39 [IST]
Other articles published on Feb 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+