Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 120 രാജ്യങ്ങളില്‍ സംപ്രേക്ഷണം- മലയാളത്തിലും കമന്ററി, ഹോട്‌സ്റ്റാറില്‍ എങ്ങനെ കാണാം?

ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 19ന് യുഎഇയിലാണ് ടൂര്‍ണമെന്റിന്റെ 13ാം സീസണിനു തുടക്കമാവുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്തവണ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനാല്‍ ടെലിവിഷനിലൂടെയും മറ്റു ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകളിലൂടെയും കളി കാണുന്നവരുടെ എണ്ണം ഇരട്ടിയാവുമെന്നുറപ്പാണ്.

ഇന്ത്യയുള്‍പ്പെടെ 120 രാജ്യങ്ങളാണ് ഐപിഎല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. പാകിസ്താനൊഴികെയുള്ള രാജ്യങ്ങളിലെല്ലാം ഐപിഎല്‍ തല്‍സമയം കാണാം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം.
ഐപിഎല്‍ മല്‍സരങ്ങള്‍ എങ്ങനെയൊക്കെ കാണാമെന്നും ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പിലൂടെ എങ്ങനെ കാണാന്‍ സാധിക്കുമെന്നുമറിയാം.

ഇന്ത്യയിലെ സംപ്രേക്ഷണം

ഇന്ത്യയിലെ സംപ്രേക്ഷണം

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ ആസ്വദിക്കാം. ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ ഏഴു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. ചാനലുകളും വിവരങ്ങളും ചുവടെ-

ഹിന്ദി- സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി.

ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എല്ലാ പേ ചാനലുകളിലും കാണാം.

തമിഴ്- സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ് (എല്ലാ മല്‍സരങ്ങളും), വിജയ് സൂപ്പര്‍ (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

തെലുങ്ക്- സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെലുങ്ക് (എല്ലാ മല്‍സരങ്ങളും), മാ മൂവീസ്, മാ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

കന്നഡ- സ്റ്റാര്‍ സ്‌പോര്‍ട്‌സ് കന്നഡ (എല്ലാ മല്‍സരങ്ങളും), സ്റ്റാര്‍ സുവര്‍ണ, സ്റ്റാര്‍ സുവര്‍ണ എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

ബംഗാളി- സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബംഗ്ല (എല്ലാ മല്‍സരങ്ങളും), ജല്‍ഷ മൂവീസ്, ജല്‍ഷ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മറാത്തി- സ്റ്റാര്‍ പ്രവാഹ്, സ്റ്റാര്‍ പ്രവാഹ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മലയാളം- ഏഷ്യാനെറ്റ് പ്ലസ് (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

ഹോട്‌സ്റ്റാറില്‍ കാണുതെങ്ങനെ?

ഹോട്‌സ്റ്റാറില്‍ കാണുതെങ്ങനെ?

മൊബൈല്‍ ഫോണില്‍ ഡിസ്‌നി പ്ലസ് ഹോട്‌സറ്റാറിലൂടെ എല്ലാ മല്‍സരങ്ങളും തല്‍സമയം സംപ്രേക്ഷണം ചെയ്യും. പക്ഷെ ഇത് സൗജന്യമായിരിക്കില്ല. ഇതിനു വേണ്ടി പണം നല്‍കേണ്ടി വരും. 1499 രൂപുടെ വാര്‍ഷിക പ്ലാനോ, 299 രൂപയുടെ പ്രതിമാസ പ്ലാനോ ഉള്ളര്‍ക്കു മാത്രമേ ഹോടസ്റ്റാറില്‍ മല്‍സരങ്ങള്‍ സൗജന്യമായി കാണാന്‍ സാധിക്കുകയുള്ളൂ.

മറ്റു രാജ്യങ്ങളിലെ സംപ്രേഷണവും ലൈവ് സ്ട്രീമിങും

മറ്റു രാജ്യങ്ങളിലെ സംപ്രേഷണവും ലൈവ് സ്ട്രീമിങും

യുകെ, അയര്‍ലാന്‍ഡ്- സ്‌കൈ സ്‌പോര്‍ട്‌സിലായിരിക്കും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. കൂടാതെ ഇവിടെയും ഹോട്‌സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ് ഉണ്ടാവുമെന്നാണ് വിവരം.

അമേരിക്ക, കാനഡ- വില്ലോ ടിവിയെന്ന ചാനലിലായിരിക്കും മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുക.

ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക- ദക്ഷിണാഫ്രിക്കയില്‍ സൂപ്പര്‍ സ്‌പോര്‍ട്ട് ചാനലിലായിരിക്കും മല്‍സരങ്ങള്‍.മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക എന്നീവിടങ്ങളില്‍ ബെയ്ന്‍ സ്‌പോര്‍ട്‌സിലാണ് ഐപിഎല്‍.

സൗത്ത് അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, യൂറോപ്പ് (യുകെയും ഇംഗ്ലണ്ടുമൊഴികെ)- സൗത്ത് ഏഷ്യന്‍ മേഖലയില്‍ യുപ് ടിവിയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ ഒടിടിയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തും. കൂടാതെ മലേഷ്യ, സിംഗപ്പൂര്‍, യൂറോപ്പ് (യുകെ, അയര്‍ലാന്‍ഡ് ഒഴികെ), സൗത്ത് അമേരിക്ക എന്നീവിടങ്ങളിലെല്ലാം യുപ് ടിവിയിലാണ് ലൈവ് സ്ട്രീമിങ്.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്- ഫോക്‌സ് സ്‌പോര്‍ട്‌സാണ് രണ്ടു രാജ്യങ്ങളിലും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ കയോ സ്‌പോര്‍ട്‌സിലൂടെ ലൈവ് സ്ട്രീമിങുമുണ്ടാവും.

Story first published: Monday, September 14, 2020, 12:01 [IST]
Other articles published on Sep 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+