ഇന്ത്യയുടെ ധോണിസത്തിന് 12 വയസ്സ്... നായകനായി തുടക്കം ഇവര്‍ക്കെതിരേ, ആശംസാപ്രവാഹം
ദില്ലി: ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ നായകനും ക്യാപ്റ്റനും കൂളുമായ എംഎസ് ധോണിക്ക് ഇന്ന് 12ാം പിറന്നാള്‍. ഇതേ ദിനമാണ് ആദ്യമായി ധോണി ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നയിച്ചത്. 2007ല്‍ നടന്ന ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരായ സ്വപ്‌നതുല്യമായ പോരാട്ടത്തില്‍ തന്നെ ടീമിന്റെ ക്യാപ്റ്റാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കന്നി ടൂര്‍ണമെന്റില്‍, അതും ലോകകപ്പില്‍ ടീമിനെ ജേതാക്കളാക്കിയാണ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ ലോക ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചത്.
പിന്നീട് ഇന്ത്യ ധോണിപ്പടയായി മാറിയപ്പോള്‍ ലോക ക്രിക്കറ്റില്‍ ടീമിന്റെ പടയോട്ടം തന്നെയാണ് കണ്ടത്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിനെ നയിച്ച അദ്ദേഹം സ്വപ്‌നതുല്യമായ നേട്ടങ്ങളിലേക്കു ടീമിനെ നയിക്കുകയും ചെയ്തു. ഐസിസിയുടെ മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലും (ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) ഇവയിലെല്ലാം കിരീടമേറ്റു വാങ്ങാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ഏക ക്യാപ്റ്റ കൂടിയാണ് അദ്ദേഹം.
നിലവില്‍ ദേശീയ ടീമില്‍ നിനന്നും മാറിനില്‍ക്കുകയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ അരങ്ങേറ്റത്തിന്റെ 12ാം വര്‍ഷം ആഘോഷിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസാപ്രവാഹമാണ്. ധോണിയെക്കുറിച്ച് നേരത്തേ പ്രമുഖര്‍ പറഞ്ഞ കമന്റുകളില്‍ ശ്രദ്ധേയമായവയിലേക്ക് ഒന്നു കണ്ണോടിക്കാം.

ഇയാന്‍ ബിഷപ്പ്
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബിഷപ്പ് ഒരിക്കല്‍ ധോണിയെക്കുറിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു- അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 15 റണ്‍സ് വേണ്ട ഘട്ടത്തില്‍ ധോണി ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തിനാവില്ല സമ്മര്‍ദ്ദം, മറിച്ച് ഈ ഓവര്‍ എറിയുന്ന ബൗളര്‍ക്കായിരിക്കും.

മൈക്കല്‍ വോന്‍
ലോക ക്രിക്കറ്റിലെ ഏറ്റവും കൂളായ മനുഷ്യന്‍. ടീമിന് ഏറ്റവുമധികം ആവശ്യമുള്ള ഘട്ടത്തിലാണ് എംഎസ് ധോണി തന്റെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളതെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ നാകന്‍ മൈക്കല്‍ വോന്‍ പറഞ്ഞത്.

ഗാരി കേസ്റ്റണ്‍
2011ല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്ത്യ ഏകദിന ലോകകപ്പുയര്‍ത്തുമ്പോള്‍ ഗാരി കേസ്റ്റണായിരുന്നു ഇന്ത്യയുടെ പരിശീകന്‍. അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ധോണി തന്റെ ഭാഗത്തുണ്ടെങ്കില്‍ ഏതു യുദ്ധം പോലും ജയിക്കാന്‍ കഴിയുമെന്നായിരുന്നു.

സുനില്‍ ഗവാസ്‌കര്‍
താന്‍ മരിക്കുമ്പോള്‍ അവസാനമായി കാണാനാഗ്രഹിക്കുന്നത് 2011ലെ ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് നേടിയതാണെന്നായിരുന്നു മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍.

ആദം ഗില്‍ക്രിസ്റ്റ്
തന്റെ കളി കാണാന്‍ വേണ്ടി മാത്രമാണ് പണം മുടക്കി സ്റ്റേഡിയത്തിലെത്തിയതെന്ന് ഒരാള്‍ പറയുന്നതാണ് ഏറ്റവും വലിയ അംഗീകാരമായി കാണുന്നത്. എന്നാല്‍ താന്‍ പണം മുടക്കി ഒരു കളി കാണാന്‍ പോവുകയാണെങ്കില്‍ അത് ധോണിയുടെ ബാറ്റിങ് പ്രകടനം ആസ്വദിക്കാനായിരിക്കും. എംഎസ് അടുത്ത ഗില്‍ക്രിസ്റ്റല്ല, മറിച്ച് അദ്ദേഹമാണ് ആദ്യത്തെ എംഎസ് ധോണിയെന്നാണ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

സ്റ്റീവ് വോ, റമീസ് രാജ, വിരാട് കോലി
താനൊരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഓപ്പണര്‍മാരില്‍ ഒരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ ധോണിയുമായിരിക്കുമെന്നാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയുടെ വാക്കുകള്‍.
സമ്മര്‍ദ്ദഘട്ടത്തില്‍ സിക്‌സറടിക്കണോ? ധോണിയെ വിളിക്കൂവെന്നായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസം റമീസ രാജ പറഞ്ഞത്.
എല്ലായ്‌പ്പോഴും തന്റെ ക്യാപ്റ്റന്‍ നിങ്ങള്‍ തന്നെയായിരിക്കുമെന്ന് നിലവിലെ ഇന്ത്യന്‍ നായകനായ വിരാട് കോലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications