കൊല്‍ക്കത്തയില്‍ ഇന്ത്യ - പാകിസ്താന്‍ മാച്ച്; അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍!
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ല. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്താന്‍ ഇതുവരെ ഇന്ത്യയോട് തോറ്റിട്ടില്ല. രസകരമായ ഈ കണക്കിന് മേലെയാണ് നാളെ (മാര്‍ച്ച് 19, ശനിയാഴ്ച) കൊല്‍ക്കത്തയില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പിലെ ഗ്രൂപ്പ് 10 മത്സരം കളിക്കാനിറങ്ങുന്നത്.
ഈ കളി കൂടി തോറ്റാല്‍ ലോകകപ്പിന് പുറത്താണ് ഇന്ത്യ. അതിന്റെ സമ്മര്‍ദ്ദം വേണ്ടുവോളം ഇന്ത്യയ്ക്കുണ്ട്. പാകിസ്താനാകട്ടെ ഈ കളി ജയിച്ചാല്‍ സെമിഫൈനലിന് ഒന്നൂകൂടി അടുത്തെത്താം. നിര്‍ണായക മത്സരത്തില്‍ പാകിസ്താനാണ് മേല്‍ക്കൈ എന്ന് ഗാവസ്‌കര്‍ അടക്കമുള്ള പ്രമുഖര്‍ പറയുന്നു. എന്തായാലും ഇന്ത്യ - പാക് മത്സരത്തില്‍ അറിഞ്ഞിരിക്കാനുള്ള രസകരമായ 10 കാര്യങ്ങളുണ്ട് അവ നോക്കൂ...

ഇന്ത്യ തോറ്റിട്ടില്ല
എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെ ആദ്യം പറയാം. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ല. അതിനി ഏകദിന ലോകകപ്പായാലും ട്വന്റി 20 ലോകകപ്പായാലും

പാകിസ്താനും തോറ്റിട്ടില്ല
ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്താന്‍ ഇന്ത്യയോട് ഇതുവരെ തോറ്റിട്ടില്ല. നാലില്‍ നാലും അവര്‍ ജയിച്ചു

ഇന്ത്യയ്ക്ക് മേല്‍ക്കൈ
ഇതുവരെ ഇന്ത്യയും പാകിസ്താനും 7 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചു. ഒരിക്കലേ ഇന്ത്യ തോറ്റിട്ടുള്ളൂ. 2012 ല്‍ ബെംഗളൂരുവില്‍. ബാക്കി ആറും ഇന്ത്യ ജയിച്ചു.

തോല്‍പിച്ചവരില്‍ ഇവര്‍
2007 ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന ധോണി, രോഹിത്, ഹര്‍ഭജന്‍, റെയ്‌ന, യുവരാജ് ഇപ്പോഴും ടീമിലുണ്ട്

തോറ്റവരില്‍ ഇവര്‍
അന്ന് ഫൈനല്‍ തോറ്റ പാക് ടീമില്‍ മുഹമ്മദ് ഹഫീസ്, അഫ്രീദി, മാലിക്ക് എന്നിവരുണ്ടായിരുന്നു. ഇവര്‍ കൊല്‍ക്കത്തയിലും ഇറങ്ങും.

പാകിസ്താന് നൂറില്‍ നൂറ്
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്താന് ട്വന്റി 20 യില്‍ നൂറില്‍ നൂറ് വിജയശതമാനമുണ്ട്. ഇവിടെ ഇതുവരെ

തോറ്റാല്‍ ഇന്ത്യ പുറത്ത്
കൊല്‍ക്കത്തയിലെ കളി തോറ്റാല്‍ ഇന്ത്യ ലോകകപ്പിന് പുറത്താകും. പാകിസ്താന്‍ സെമിയിലേക്ക് കുറച്ചുകൂടി അടുക്കും

ധോണി തന്നെ ക്യാപ്റ്റന്‍
പാകിസ്താനെതിരെ കളിച്ച ഏഴ് ട്വന്റി 20 മത്സരങ്ങളിലും ധോണിയാണ് ഇന്ത്യയെ നയിച്ചത്. ധോണിക്ക് എട്ടാമത്തെ അവസരമാണ് ശനിയാഴ്ച

പാകിസ്താന് മൂന്നാം ക്യാപ്റ്റന്‍
അഫ്രീദി ഇന്ത്യക്കെതിരെ പാകിസ്താനെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ്. മിസ്ബ ഉള്‍ ഹഖ്, ഷോയിബ് മാലിക്ക് എന്നിവരാണ് മറ്റ് ക്യാപ്റ്റന്മാര്‍

കൊല്‍ക്കത്തയിലല്ല
ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് ഇത്. സുരക്ഷാ കാരണങ്ങളാലാണ് കളി കൊല്‍ക്കത്തയില്‍ എത്തിയത്.

കൊല്‍ക്കത്തയില്‍ ആദ്യമായി
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്താനും ഇന്ത്യയും ട്വന്റി 20 കളിക്കാനിറങ്ങുന്നത് ഇത് ആദ്യമായിട്ടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications