Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസത്തെ പ്രായം തളര്‍ത്തി, മൈക്ക് ടൈസനെ ഇടിച്ചിട്ട് ജേക്ക് പോള്‍; അനായാസ ജയം

ന്യൂയോര്‍ക്ക്: ഇടവേളക്ക് ശേഷം ബോക്‌സിങ് റിങ്ങിലേക്കുള്ള മൈക്ക് ടൈസന്റെ തിരിച്ചുവരവായിരുന്നു ഇന്ന്. 58 വയസുകാരനായ മൈക്ക് ടൈസന്‍ 27കാരനായ ജേക്ക് പോളിനെ നേരിടുന്ന പോരാട്ടത്തിനായി കായിക പ്രേമികള്‍ വലിയ കാത്തിരിപ്പിലായിരുന്നു. ബോക്‌സിങ് റിങ്ങിലെ ഇതിഹാസത്തിന് പ്രായത്തെ വെല്ലാന്‍ സാധിക്കുമെന്നും വിജയം നേടാന്‍ സാധിക്കുമെന്നുമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല. മൈക്ക് ടൈസനെ പ്രായം തളര്‍ത്തിയപ്പോള്‍ ജേക്ക് പോള്‍ 79-73 എന്ന സ്‌കോറിന് ജയിച്ചു.

പക്ഷെ ഇതിഹാസ താരത്തിനെതിരായ ജയം ജേക്ക് പോള്‍ ആഘോഷിച്ചില്ല. പകരം തലകുനിച്ച് ആലിംഗനം ചെയ്ത് 'ഗോട്ട്' എന്ന് വിളിക്കുകയാണ് ചെയ്തത്. എന്തായാലും ഇടവേളക്ക് ശേഷം ടൈസനെ ബോക്‌സിങ് റിങ്ങില്‍ കാണാനായത് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

മൈക്ക് ടൈസന്‍ എന്ന ഇതിഹാസം

58ാം വയസില്‍ ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തുമ്പോഴും പഴയ പോരാട്ടവീര്യം മൈക്ക് ടൈസന് നഷ്ടപ്പെട്ടിട്ടില്ലെന്ന് പറയാം. എന്നാല്‍ ആത്മധൈര്യത്തോടെ ഇറങ്ങുമ്പോഴും പ്രായം അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടെന്നതാണ് കളത്തില്‍ കാണാനായത്. ഒരുകാലത്ത് ടൈസന്റെ പേര് കേട്ടാല്‍ പോലും വിറക്കുന്ന കാലമുണ്ടായിരുന്നു. കരിയറില്‍ 50 ജയങ്ങള്‍ നേടിയെടുത്തിട്ടുള്ള ടൈസന്‍ തോറ്റത് വെറും ആറ് മത്സരങ്ങള്‍ മാത്രമാണ്. ഇതിന് മുമ്പ് 2005ലാണ് ടൈസന്‍ പ്രൊഫഷനല്‍ ടൂര്‍ണമെന്റില്‍ അവസാനമായി മത്സരിച്ചത്.

2020 നവംബറില്‍ പ്രദര്‍ശന മത്സരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വലിയ റെക്കോഡുകള്‍ കരിയറില്‍ നേടിയെടുത്ത ഐതിഹാസിക ബോക്‌സറാണ് മൈക്ക് ടൈസനെന്ന് പറയാം. 1986ല്‍ ഡബ്ലുബിസി ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു ടൈസന്‍ ഒളിംപിക്‌സിലും മെഡല്‍ നേടിയിട്ടുണ്ട്. 1981ലെയും 1982ലെയും നാഷനല്‍ ജൂനിയര്‍ ഒളിംപിക്‌സുകളില്‍ സ്വര്‍ണ്ണ മെഡല്‍ ടൈസനായിരുന്നു.

അമേരിക്കക്കാരനായ ടൈസന്‍ ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം കാത്തു സൂക്ഷിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സമീപകാലത്തായി ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ലോകമെമ്പാടും വലിയ ആരാധകരെ സൃഷ്ടിച്ച ബോക്‌സറാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ഇടവേളക്ക് ശേഷം ടൈസന്‍ കളത്തിലിറങ്ങുമ്പോള്‍ ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നത്.

mike tyson

ജേക്ക് പോള്‍ നിസാരക്കാരനല്ല

27കാരനായ ജേക്ക് പോള്‍ നിസാരക്കാരനല്ല. കുറഞ്ഞ നാളുകള്‍ക്കൊണ്ട് ഇടിക്കൂട്ടിലെ ശ്രദ്ധേയ പേരുകളിലൊന്നായി വളരാന്‍ സാധിച്ച താരമാണ് ജേക്ക് പോള്‍. 10 മത്സരത്തില്‍ പങ്കെടുത്ത താരം തോറ്റത് ഒരു മത്സരത്തില്‍ മാത്രമാണ്. ഒരു റൗണ്ടില്‍ 7 പവര്‍ പഞ്ചുകളെന്ന ശരാശരിയോടെ മിടുക്കുകാട്ടുന്നവനാണ് ജേക്ക് പോള്‍. മൈക്ക് ടൈസനും ജേക്ക് പോളും തമ്മില്‍ പ്രായത്തില്‍ നല്ല വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മത്സരം ഇത്ര ആവേശകരമായതും.

മത്സരത്തിന് മുമ്പ് ഇരു താരങ്ങളേയും ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാറുണ്ട്. പ്രീ മാച്ച് പ്രെസന്റേഷനിടെ ടൈസന്‍ പ്രോബ്ലം ചൈല്‍സ് എന്ന് അറിയപ്പെടുന്ന ജേക്ക് പോളിന്റെ മുഖത്ത് അടിച്ചിരുന്നു. ഇതോടെ അതിരുവിട്ട കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് തോന്നിയെങ്കിലും സുരക്ഷാ ജീവനക്കാരുടെ ഇടപെടലാണ് പ്രശ്‌നം വഷളാക്കാതിരുന്നത്. ശരിയായ ഇടി എന്താണെന്ന് കാട്ടിത്തരാമെന്ന് വെല്ലുവിളിച്ചാണ് പോള്‍ കളം വിട്ടത്.

ഇത് വ്യക്തമാക്കുന്ന തരത്തില്‍ ടൈസനെതിരേ ആധിപത്യം കാട്ടാന്‍ ജേക്ക് പോളിന് സാധിച്ചു. പ്രായത്തിന്റെ അവശതകള്ള ടൈസനെ തോല്‍പ്പിച്ചതിന് പിന്നാലെ ഇതിഹാസ താരത്തിന് മുന്നില്‍ തലകുമ്പിട്ട് നിന്ന് ബഹുമാനം കാട്ടാന്‍ പോള്‍ മറന്നില്ല. ഇതോടെ ആരാധകരുടെ കൈയടികൂടി നേടിയാണ് പോള്‍ കളം വിട്ടത്.

Story first published: Saturday, November 16, 2024, 11:27 [IST]
Other articles published on Nov 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+