Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശിവ ഥാപ്പയ്ക്ക് സ്വര്‍ണമെഡല്‍: പ്രസിഡന്റ്‌സ് കപ്പില്‍ ഇന്ത്യയുടെ ആദ്യ സുവര്‍ണനേട്ടം

അസ്താന (കസാകിസ്താന്‍): പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍ സമ്മാനിച്ച് ശിവ ഥാപ്പ. കസാകിസ്താനിലെ അസ്താനയില്‍ നടന്ന മത്സരത്തിലാണ് നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ശിവ ഥാപ്പയുടെ നേട്ടം. ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തിയ 63 കിലോഗ്രാം വിഭാഗത്തില്‍ ഥാപ്പയുടെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഫൈനലില്‍ കസാകിസ്താന്റെ സാകില്‍ സഫിയുലിനെയായിരുന്നു ഥാപ്പ നേരിടേണ്ടിയിരുന്നത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് എതിരാളി പിന്‍മാറിയതോടെ ശിവ ഥാപ്പയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

സുവര്‍ണനേട്ടത്തോടെ 400 മീറ്റില്‍ ഹിമയുടെ തിരിച്ചുവരവ്; ഒരു മാസത്തിനിടെ അഞ്ചാം സ്വര്‍ണമെഡല്‍

ഈ വര്‍ഷം നേരത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ ഥാപ്പ സഫിയുലിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ വനിതാ താരം പര്‍വീണ്‍ 60 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ കസാകിസ്താന്റെ റിമ്മ വലോസെന്‍കോയോട് അടിയറവ് പറഞ്ഞാണ് പര്‍വീണ്‍ വെള്ളി നേടിയത്. 63 കിലോഗ്രാം എന്ന പുതിയ വിഭാഗത്തില്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. 64 കിലോഗ്രാം വിഭാഗത്തിലായിരുന്നവരെ നേരിടുന്നതിന്റെ വെല്ലുവിളിയുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ അവരെ നേരിടുകയെന്ന അസാധ്യമായിരുന്നില്ല.-ശിവ ഥാപ്പ പറഞ്ഞു.

shivathapa

നേരത്തെ 60 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഥാപ്പ മത്സരിച്ചിരുന്നത്. അതേസമയം, സെപ്റ്റംബറില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ ഥാപ്പയ്ക്കായില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ മനിഷ് കൗശിക്കുമായുള്ള മത്സത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. സെമിയില്‍ കിര്‍ഗിസ്താന്റെ ആര്‍ഗണ്‍ കദിരിബെകുലുവിനെയാണ് ഥാപ്പ തോല്‍പ്പിച്ചത്. ''ശിവ ഥാപ്പയെ സംബന്ധിച്ച് ഇത് മികച്ച ടൂര്‍ണമെന്റാണ്. വ്യത്യസ്തരും മികച്ചതുമായ എതിരാളികളെയാണ് ലഭിച്ചത്. അതിനാല്‍തന്നെ പരമാവധി പ്രകടനം പുറത്തെടുക്കാനുമായി.'' -ഇന്ത്യയുടെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ സാന്റിയാഗോ നീവ പറഞ്ഞു. ഇന്ത്യയുടെ സ്വീറ്റി ബൂറ 81 കിലോഗ്രാം വിഭാഗത്തിലും ദുര്യോധന്‍ സിങ് നേഗി 69 കിലോഗ്രാം വിഭാഗത്തിലും വെങ്കല മെഡല്‍ നേടിയിരുന്നു.

Story first published: Sunday, July 21, 2019, 12:22 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+