Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവര്‍ണനേട്ടത്തോടെ 400 മീറ്റില്‍ ഹിമയുടെ തിരിച്ചുവരവ്; ഒരു മാസത്തിനിടെ അഞ്ചാം സ്വര്‍ണമെഡല്‍

നോവെ മെസ്‌റ്റോ (ചെക് റിപ്പബ്ലിക്): സുവര്‍ണക്കുതിപ്പ് തുടരുന്ന ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമ ദാസ് ഈ മാസത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര സ്വര്‍ണമെഡല്‍ സ്വന്തമാക്കി. തന്റെ പ്രിയപ്പെട്ട 400 മീറ്ററില്‍ തിരിച്ചുവരവ് നടത്തിയാണ് ഹിമ ഇത്തവണ സ്വര്‍ണമണിഞ്ഞത്. ചെക് റിപ്പബ്ലിക്കിലെ നോവെ മെസ്‌റ്റോയില്‍ നടന്ന അത്‌ലറ്റിക് മീറ്റിലാണ് ഹിമ 400 മീറ്ററില്‍ മെഡല്‍ നേടിയത്.

സീസണിലെ മികച്ച സമയമായ 52.09 സെക്കന്റിനാണ് ഹിമ ഫിനിഷ് ചെയ്തത്. എന്നാല്‍ ഈയിനത്തില്‍ ഹിമയുടെ മികച്ച സമയം 50.79 സെക്കന്റാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു ഈ സമയം കുറിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മാര്‍ക്കായ 51.80 സെക്കന്റിലെത്താനും ഹിമയ്ക്കായില്ല. എന്നാല്‍ ഈ സീസണില്‍ 400 മീറ്ററില്‍ മുന്‍പ് കുറിച്ച 52.88 സെക്കന്റിനേക്കാള്‍ മികച്ച സമയം കണ്ടെത്താന്‍ താരത്തിനായി. നേരിയ വ്യത്യാസത്തിനാണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നഷ്ടമായത്.

himadas

ജൂലൈ രണ്ടിനുശേഷം ഹിമ നേടുന്ന അഞ്ചാമത്തെ സ്വര്‍ണമെഡലാണിത്. ജൂലൈ രണ്ടിന് യൂറോപ്പിലെ തന്റെ ആദ്യ മത്സരത്തിലാണ് ഹിമ 200 മീറ്ററില്‍ സ്വര്‍ണം നേടിയത്. പോളണ്ടില്‍ നടന്ന പൊസ്‌നന്‍ അത്‌ലറ്റിക് ഗ്രാന്‍പ്രീയില്‍ 23.65 സെക്കന്റിന് ഫിനിഷ് ചെയ്താണ് ഹിമ സ്വര്‍ണമണിഞ്ഞത്. ജൂലൈ ഏഴിന് പോളണ്ടില്‍ തന്നെ നടന്ന കുന്റോ അത്‌ലറ്റിക് മീറ്റിലും ഹിമ നേട്ടം ആവര്‍ത്തിച്ചു. 23.97 സെക്കന്റിനായിരുന്നു ഓടിയെത്തിയത്. ജൂലൈ 13-ന് താരം 200 മീറ്ററിലെ മൂന്നാം സ്വര്‍ണം സ്വന്തമാക്കി. ചെക് റിപ്പബ്ലിക്കിലെ ക്ലാന്‍ഡോ അത്‌ലറ്റിക് മീറ്റിലായിരുന്നു ഇത്. 23.43 സെക്കന്റിനായിരുന്നു ഫിനിഷ് ചെയ്തത്. 17-ന് ചെക് റിപ്പബ്ലിക്കില്‍ തന്നെ നടന്ന ടബോര്‍ അത്‌ലറ്റിക് മീറ്റിലായിരുന്നു നാലാം സ്വര്‍ണം. 23.43 സെക്കന്റായിരുന്നു ഇവിടെ കുറിച്ച സമയം.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുറംവേദനയെത്തുടര്‍ന്ന് 400 മീറ്ററില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ഹിമ പ്രയാസപ്പെട്ടിരുന്നു. തുടര്‍ന്നാണ് 400 മീറ്ററില്‍ പങ്കെടുക്കുന്നത് തത്കാലം നിര്‍ത്തിവെച്ചത്. പിന്നീട് 400 മീറ്ററില്‍ നോവെ മെസ്‌റ്റോയില്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 19കാരിയായ അസം താരത്തിന് സ്വര്‍ണം നേടാനുമായി. മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം.പി.ജാബില്‍ സ്വര്‍ണമെഡല്‍ നേടി. 49.66 സെക്കന്റ് സമയമാണ് കുറിച്ചത്. ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അനസ് 200 മീറ്ററില്‍ മൂന്നാം സ്ഥാനം നേടി. 20.95 സെക്കന്റിനാണ് ഫിനിഷ് ചെയ്തത്.

Story first published: Sunday, July 21, 2019, 11:31 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+