Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നു മിനിറ്റിനുള്ളില്‍ എതിരാളിയെ ഇടിച്ചിട്ടു; മെയ്‌വെതര്‍ നേടിയത് 62 കോടി

ടോക്കിയോ: പുതുവര്‍ഷത്തലേന്ന് നടന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം ഫ്‌ളോയ്ഡ് മെയ്‌വെതര്‍ മൂന്നു മിനിറ്റുകൊണ്ട് സമ്പാദിച്ചത് 9 മില്യണ്‍ ഡോളര്‍(ഏകദേശം 62 കോടി രൂപ). ഇന്നേവരെ തോല്‍വി അറിയാതെ മുന്നേറുന്ന ജാപ്പനീസ് കിക്ക് ബോക്സര്‍ തെന്‍ഷിന്‍ നസുക്കവയെയാണ് മെയ്‌വെതര്‍ ഇടിച്ചിട്ടത്. ജപ്പാനിലെ സൈതാമ സൂപ്പര്‍ അരീനയിലായിരുന്നു മത്സരം.
ഇനി ഇവരില്ലാത്ത ക്രിക്കറ്റ്!! ഈ വര്‍ഷം കളി നിര്‍ത്തും? ധോണി, യുവി... ഇനിയുമുണ്ട്
മൂന്ന് മിനിറ്റ് വീതമുള്ള മൂന്നു റൗണ്ടുകളിലായാണ് മത്സരം നിശ്ചിയിച്ചിരുന്നത്. പ്രൊഫഷണല്‍ ബോക്്‌സിങ്ങില്‍ 50 മത്സരങ്ങളിലും തോല്‍വി അറിയാത്ത മെയ്‌വെതര്‍ തെന്‍ഷിന്‍ പോരാട്ടം കടുത്തതാകുമെന്ന് പ്രവചിച്ചവര്‍ക്ക് തെറ്റി. 140 സെക്കന്‍ഡില്‍ നാല്‍പത്തിയൊന്നുകാരനായ മെയ്വെതര്‍ ഇരുപതുകാരനായ തെന്‍ഷിന്‍ നസുക്കവയെ ഇടിച്ചിട്ടു മത്സരം പൂര്‍ത്തിയാക്കി.

floydmayweather

മത്സരം താന്‍ ആസ്വദിച്ചെന്നാണ് പിന്നീട് മെയ്‌വെതര്‍ പ്രതികരിച്ചത്. തെന്‍ഷിന്‍ ഇപ്പോഴും ചാമ്പ്യന്‍തന്നെയാണ്. ജപ്പാന്‍ ആരാധകരും മത്സരം ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. താന്‍ റിട്ടയര്‍ ചെയ്തുകഴഞ്ഞയാള്‍ തന്നെയാണെന്നും മെയ്‌വെതര്‍ പറഞ്ഞു. നേരത്തെ 2015ല്‍ പ്രൊഫഷണല്‍ ബോക്സിങ് രംഗത്തു നിന്ന് മെയ്വെതര്‍ വിരമിച്ചിരുന്നു. പിന്നീട് 2017ല്‍ റിങ്ങില്‍ തിരിച്ചെത്തി കോണര്‍ മെക്ഗ്രിഗറിനെ നേരിട്ട് 50 ജയങ്ങളുമായി വീണ്ടും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
Story first published: Tuesday, January 1, 2019, 12:00 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+