Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇടിക്കൂട്ടില്‍ ഇടിവെട്ട് ജയവുമായി മേരികോം പ്രീക്വാര്‍ട്ടറില്‍; കൗശിക്ക് പുറത്ത്

1

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്നും ഇതിഹാസ താരവുമായ മേരികോം വനിതകളുടെ ബോക്‌സിങില്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. മിന്നുന്ന ജയത്തോടെ മേരികോം പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ്. 48-51 ഫ്‌ളൈവെയ്റ്റ് ഇനത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വെലിന ഹെര്‍ണാണ്ടസ് ഗാര്‍ഷ്യയെയാണ് മേരികോം 4-1നു പരാജയപ്പെടുത്തിയത്. അതേസമയം, പുരുഷന്‍മാരുടെ 57-63 കിഗ്രാം ലൈറ്റ്‌വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം മനീഷ് കൗശിക്ക് റൗണ്ട് 32ല്‍ തോറ്റു പുറത്തായി. ബ്രിട്ടന്റെ ലൂക്ക് മക്കേര്‍മക്കാണ് കൗശിക്കിനെ 4-1നു പരാജയപ്പെടുത്തിയത്.

റിയോ ഒളിംപിക്‌സിലെ വെങ്കല മെഡലിന്റെ അവകാശി കൂടിയായ മേരികോം ഇത്തവണ മെഡല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടോക്കിയോയിലെത്തിയിരിക്കുന്നത്. ഒരുപക്ഷെ അവരുടെ കരിയറിലെ അവസാനത്തെ ഒളിംപിക്‌സ് കൂടിയായിരിക്കും ഇത്. മേരികോം-ഗാര്‍ഷ്യ പോരാട്ടം ആദ്യത്തെ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 19-19ന് ഒപ്പമായിരുന്നു. ഇതോടെ മല്‍സരം കൂടുതല്‍ ആവേശകരമാവുകയും ചെയ്തു. മൂന്നാംറൗണ്ടില്‍ തനിനിറം പുറത്തെടുത്ത മേരികോം തകര്‍പ്പന്‍ പ്രകടനവുമായി എതിരാളിയെ പ്രതിരോധത്തിലാക്കി വിജയിച്ചു കയറുകയായിരുന്നു.

ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്നു ജഡ്ജുമാര്‍ മേരികോമിന് അനുകൂലമായി മാര്‍ക്ക് നല്‍കിയപ്പോള്‍ രണ്ടു ജഡ്ജുമാര്‍ ഗാര്‍ഷ്യക്കൊപ്പമായിരുന്നു. രണ്ടാം റൗണ്ടില്‍ ഗാര്‍ഷ്യയായിരുന്നു കൂടുതല്‍ മികച്ചു നിന്നത്. മേരികോം അല്‍പ്പം ക്ഷീണിച്ചതായി കാണപ്പെടുകയും ചെയ്തു. ഗാര്‍ഷ്യ കൂടുതല്‍ അഗ്രസീവായി മേരികോമിനു മേല്‍ ആക്രമണമഴിച്ചുവിട്ടു. ഇതോടെ ഇന്ത്യയുടെ ഇതിഹാസ താരം ഡിഫന്‍സീവ് ശൈലി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാംറൗണ്ടില്‍ മേരികോം സടകുടഞ്ഞെഴുന്നേറ്റു. പവര്‍ പഞ്ചുകളും ഇടം കൈകൊണ്ടുള്ള ഇടികളും കൊണ്ട് അവര്‍ 23കാരിയായ ഗാര്‍ഷ്യക്കു മേല്‍ ആധിപത്യം നേടുകയും വിജയിച്ചു കയറുകയുമായിരുന്നു. ആറു തവണ ലോക ചാംപ്യനായ മേരികോം തന്റെ അനുഭവസമ്പത്ത് മുഴുവന്‍ മൂന്നാം റൗണ്ടില്‍ പുറത്തെടുത്തതാണ് വിജയത്തില്‍ നിര്‍ണായകമായത്.

അതേസമയം, ശനിയാഴ്ച പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ ആദ്യ റൗണ്ടില്‍ത്തന്നെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി പുറത്തായിരുന്നു. വെല്‍റ്റര്‍വെയ്റ്റ് ഇനം റൗണ്ട് 32ല്‍ ജപ്പാനീസ് താരം മെസ ഒക്കാസാവയോടു 0-5നു പരാജയപ്പെടുകയായിരുന്നു.

Story first published: Sunday, July 25, 2021, 15:29 [IST]
Other articles published on Jul 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+