Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇടിക്കൂട്ടിലെ തുടക്കം ഫ്‌ളോപ്പ്, വികാസ് കൃഷന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

1

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായ ബോക്‌സിങില്‍ തുടക്കം പിഴച്ചു. പുരുഷന്‍മാരുടെ റൗണ്ട് 32 പോരാട്ടത്തില്‍ ഇന്ത്യയുടെ വികാസ് കൃഷന്‍ ഏകപക്ഷീയമായ തോല്‍വിയോടെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 63-69 കിഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ആതിഥേയ താരം സെവോന്റെറ്റ്‌സ് ക്വിന്‍സി മെന്‍സ ഒക്കാസാവയോടെയായിരുന്നു വികാസിന്റെ തോല്‍വി. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ആതിഥേയ താരം 5-0ന്റെ വിജയവുമായി അവസാന 16ലേക്കു മുന്നേറുകയായിരുന്നു.

ഇന്ത്യയുടെ ഏറ്റവും അനുഭവസമ്പത്തുള്ള ബോക്‌സര്‍മാരില്‍ ഒരാളാണ് വികാസ്. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. കരിയറിലെ മൂന്നാമത്തെ ഒൡപിക്‌സില്‍ മല്‍സരിച്ച വികാസ് രാജ്യത്തിനു മെഡല്‍ സമ്മാനിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ ആതിഥേയ താരമായ ഒക്കാസാവയ്ക്കു മുന്നില്‍ വികാസ് നിലംപതിക്കുകയായിരുന്നു.

ആദ്യ റൗണ്ട് മുതല്‍ 25 കാരനായ ജപ്പാനീസ് താരം വികാസിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പ്രത്യേകിച്ചും ഒക്കാസാവയുടെ ഇടതുകൈ കൊണ്ടുള്ള ഇടികള്‍ നേരിടാന്‍ വികാസ് പാടുപെട്ടു. ആദ്യ റൗണ്ടില്‍ ജപ്പാനീസ് താരം വിജയിക്കുകയും ചെയ്തു. രണ്ടാം റൗണ്ടില്‍ വികാസ് തിരിച്ചടിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. കൂടുതല്‍ അഗ്രസീവായി കളിച്ച ഒക്കാസാവ രണ്ടാം റൗണ്ടും ജയിച്ച് 20-18ന് മുന്നിലെത്തുകയും ചെയ്തു.മൂന്നാം റൗണ്ടിലും അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. വികാസിനെ ഇടിച്ചിട്ട് ജപ്പാനീസ് താരം പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

Story first published: Saturday, July 24, 2021, 17:08 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+