Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ബോക്‌സിങില്‍ അടുത്ത തിരിച്ചടി, സിമ്രന്‍ജീത് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

1

ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ ഇതിഹാസ താരം മേരികോമിന്റെ പുറത്താവലിനു പിന്നാലെ ഇന്ത്യക്കു വീണ്ടുമൊരു തിരിച്ചടി. വനിതകളുടെ 60 കിഗ്രാം ലൈറ്റ്‌വെയ്റ്റ് വിഭാഗത്തില്‍ സിമ്രന്‍ജീത് കൗര്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. തായ്‌ലാന്‍ഡ് താരം സുഡാപോണ്‍ സീസോന്‍ഡിയോടാണ് സിമ്രന്‍ജീത് പരാജയമേറ്റുവാങ്ങിയത്. 0-5ന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യന്‍ താരത്തിനു നേരിട്ടത്. മൂന്നു റൗണ്ടുകളിലും ആധിപത്യം പുലര്‍ത്തിയാണ് തായ്‌ലാന്‍ഡ് താരം സിമ്രന്‍ജീത്തിനെ ഇടിച്ചുവീഴ്ത്തിയത്.

ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ മെഡലുകള്‍ നേടിയിട്ടുള്ള തായ് താരം ആദ്യ റൗണ്ട് മുതല്‍ ആക്രമണമഴിച്ചുവിട്ടു. മികച്ച പഞ്ചുകളോടെ അവര്‍ കൗറിനെ പ്രതിരോധത്തിലാക്കി. മൂന്നു ജഡ്ജുമാര്‍ സീസോന്‍ഡിക്കു ആദ്യ റൗണ്ടില്‍ 10 പോയിന്റ് വീതം നല്‍കിയപ്പോള്‍ കൗറിന് ഒമ്പതു വീതമാണ് നേടാനായത്. രണ്ടാം റൗണ്ടിലും തായ് താരം മേധാവിത്വം തുടര്‍ന്നു. ഇതേ പോയിന്റ് തന്നെയായിരുന്നു ജഡ്ജുമാര്‍ ഇരുവര്‍ക്കും നല്‍കിയത്.

മൂന്നാം റൗണ്ടിലും സീസോന്‍ഡി മികവ് തുടര്‍ന്നു. സാങ്കേതികമായി ഏറെ മുന്നിട്ടുനിന്ന അവര്‍ കൗറിന്റെ പഞ്ചുകളെ സമര്‍ഥമായി പ്രതിരോധിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്തു. അവരുടെ ഫുട്ട്‌വര്‍ക്കും വളരെ മികച്ചതായിരുന്നു. മൂന്നാമത്തെ റൗണ്ടിലും 10 പോയിന്റ് വീതം തായ് താരത്തിനും ഒമ്പതു വീതം കൗറിനും ലഭിച്ചു. ഇതോടെ മല്‍സരം സീസോന്‍ഡി സ്വന്തമാക്കുകയും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റ് വാങ്ങുകയും ചെയ്തു.

അതേസമയം, ഗെയിംസിന്റെ എട്ടാം ദിനമായ ഇന്ന് ഇതതു വരെ നടന്ന മിക്ക മല്‍സരങ്ങളിലും ഇന്ത്യക്കു തിരിച്ചടി നേരിട്ടിരുന്നു. വനിതകളുടെ ഷൂട്ടിങില്‍ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറും രാഹി സര്‍ണോബട്ടും ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനുവിന് 582ഉം രാഹിക്കു 573ഉം പോയിന്റാണം നേടാനായത്.

വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറിയത് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നു. റഷ്യയുടെ സെനിയ പെറോവയെയാണ് ആവേശകരമായ മല്‍സരത്തില്‍ ദീപിക പരാജയപ്പെടുത്തിയത്. ഷൂട്ടോഫിനൊടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 6-5ന് ദീപിക വിജയിച്ചു കയറുകയായിരുന്നു.

അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ അവിനാഷ് സേബിള്‍ ഫൈനലിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. എങ്കിലും ഹീറ്റ്‌സില്‍ ദേശീയ റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 8.18.12 സെക്കന്റിലാണ് അവിനാഷ് മല്‍സരം പൂര്‍ത്തിയാക്കിയത്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിറിനു ഫൈനലിലേക്കു യോഗ്യത നേടാനായില്ല. ഹീറ്റ്‌സില്‍ അദ്ദേഹം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Story first published: Friday, July 30, 2021, 9:32 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+