Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ബോക്‌സിങില്‍ തിരിച്ചടി തുടരുന്നു, സതീഷ് കുമാറും പുറത്ത്

1

ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യക്കു മറ്റൊരു തിരിച്ചടി കൂടി. പുരുഷന്‍മാരുടെ 91 പ്ലസ് കിഗ്രാം സൂപ്പര്‍ ഹെവി വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം സതീഷ് കുമാര്‍ പരാജയമേറ്റുവാങ്ങി. മുന്‍ ലോക, ഏഷ്യന്‍ ചാംപ്യനായ ഉസ്ബക്കിസ്താന്റെ ബഖോദിര്‍ ജലാലോവിനോടായിരുന്നു 5-0നു അദ്ദേഹത്തിന്റെ തോല്‍വി. ഈ മല്‍സരം ജയിച്ചിരുന്നെങ്കില്‍ സതീഷിന് മെഡല്‍ ഉറപ്പിക്കാനാവുമായിരുന്നു. പക്ഷെ ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാനായില്ല.

സതീഷിനെതിരേ മൂന്നു റൗണ്ടുകളും ജയിച്ചാണ് ജലാലോവ് സെമിയിലേക്കു മുന്നേറിയത്. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം നന്നായി തന്നെയായിരുന്നു തുടങ്ങിയത്. അഗ്രസീവ് ശൈലി സ്വീകരിച്ച സതീഷ് ഉസ്‌ബെക്ക് താരത്തിനു മേല്‍ ആധിപത്യം നേടാന്‍ ശ്രമിച്ചു. എന്നാല്‍ മികച്ച പഞ്ചുകളിലൂടെ തിരിച്ചുവന്ന ജലാലോവ് ആദ്യ റൗണ്ടിന്റെ അവസാന മിനിറ്റുകളില്‍ സതീഷിനു മേല്‍ മേധാവിത്വം നേടി. അഞ്ചു ജഡ്ജസും ആദ്യ റൗണ്ടില്‍ ഉസ്‌ബെക്ക് താരത്തെയാണ് വിജയിയായി തിരഞ്ഞെടുത്തു.

ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദുസ്വപ്‌നങ്ങളുടെ തുടക്കം; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

T20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്ര

രണ്ടാംറൗണ്ടിലും ജലാലോവായിരുന്നു മികച്ച ബോക്‌സര്‍. സതീഷിന്റെ നീക്കങ്ങളെ സമര്‍ഥമായി പ്രതിരോധിച്ചും ഒഴിഞ്ഞു മാറിയും അദ്ദേഹം മികച്ച പഞ്ചുകളിലൂടെ തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. സതീഷിനെ ഒരിക്കല്‍പ്പോലും മുന്നിലേക്കു വരാന്‍ ജലാലോവ് അനുവദിച്ചില്ല. പ്രതീക്ഷിക്കപ്പെട്ടതു പോലെ രണ്ടാംറൗണ്ടിലും ജഡ്ജസിന്റെ വോട്ട് ഉസ്‌ബെക്കിസ്താന്‍ താരത്തിനായിരുന്നു. മൂന്നാംറൗണ്ട് മല്‍സരത്തിനിടെ പരിക്കേല്‍ക്കുക കൂടി ചെയ്തതോടെ സതീഷിന്റെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. റിങില്‍ മിന്നല്‍ വേഗത്തില്‍ നീക്കങ്ങള്‍ നടത്തിയ ജലാലോവ് ഈ റൗണ്ടും തന്റെ പേരില്‍ കുറിച്ചതോടെ സതീഷിന്റെ മടക്കടിക്കറ്റും ഉറപ്പായി.

സതീഷിനു ഈ മല്‍സരത്തില്‍ പങ്കെടുക്കാനാവുമോയെന്ന കാര്യം പോലും നേരത്തേ സംശയമായിരുന്നു. കാരണം തൊട്ടുമുമ്പത്തെ മല്‍സരത്തിലേറ്റ പരിക്ക് അദ്ദേഹത്തിനു തിരിച്ചടിയായിരുന്നു. ഏഴു സ്റ്റിച്ചുകളാണ് സതീഷിനു വേണ്ടി വന്നത്. മെഡിക്കല്‍ ടീം പരിശോധിച്ച് ക്ലിയറന്‍സ് നല്‍കിയതോടെയാണ് ഇന്ത്യന്‍ താരത്തിനു ക്വാര്‍ട്ടറില്‍ മല്‍സരിക്കാനായത്.

ഈ ഗെയിംസില്‍ ഇന്ത്യക്കായി മല്‍സരിക്കാനിറങ്ങിയതോടെ പുതിയൊരു റെക്കോര്‍ഡ് സതീഷ് തന്റെ പേരില്‍ കുറിച്ചിരുന്നു. സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയെ ഒളിംപിക്‌സില്‍ പ്രതിനിധീകരിച്ച ആദ്യ ബോക്‌സറെന്ന നേട്ടമായിരുന്നു സൈനികന്‍ കൂടിയായ അദ്ദേഹം സ്വന്തമാക്കിയത്. കന്നി ഒളിംപിക്‌സിലെ ആദ്യ മല്‍സരത്തില്‍ തന്നെ വിജയത്തോടെം തുടങ്ങാനും സതീഷിനായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെയായിരുന്നു 32 കാരനായ സതീഷ് ഇടിച്ചിട്ടത്.

സതിഷ് കൂടി പുറത്തായതോടെ ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടരുകയാണ്. മനീഷ് കൗശിക്ക് (63 കിഗ്രാം), വികാസ് കൃഷന്‍ (69 കിഗ്രാം), ആശിഷ് ചൗധരി (75 കിഗ്രാം) എന്നിവര്‍ നേരത്തേ തന്നെ ആദ്യ റൗ്ണ്ടില്‍ തോറ്റു മടങ്ങിയിരുന്നു.

വനിതകളില്‍ അസാമില്‍ നിന്നുള്ള യുവതാരം ലവ്‌ലിന ബൊര്‍ഗോഹെയ്‌നു മാത്രമാണ് ഇത്തവണ ബോക്‌സിങില്‍ മെഡല്‍ ഉറപ്പിക്കാനായത്. കന്നി ഗെയിംസില്‍ മല്‍സരിക്കാനെത്തിയ ലവ്‌ലിന വിജയത്തോടെ സെമി ഫൈനലിലേക്കു മുന്നേറിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ചാംപ്യന്‍ കൂടിയായ നിയന്‍ ചെന്നിനെ ഇന്ത്യന്‍ താരം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അതേസമയം, ബോക്‌സിങില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായ ഇതിഹാസ താരവും മുന്‍ ലോക ചാംപ്യനുമായ മേരികോമിന്റെ പുറത്താവല്‍ ഇന്ത്യക്കു ഞെട്ടലായിരുന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടായിരുന്നു അവരുടെ തോല്‍വി. തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിലായിരുന്നു മേരികോം പുറത്താതയത്. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വിജയി കൂടിയായികരുന്നു അവര്‍.

Story first published: Thursday, August 26, 2021, 11:51 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+