For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഇടിക്കൂട്ടില്‍ ഇന്ത്യ വീണ്ടും മിന്നിച്ചു, പൂജാ റാണി ക്വാര്‍ട്ടറില്‍

അല്‍ജീരിയന്‍ താരത്തെയാണ് തോല്‍പ്പിച്ചത്

1

ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യന്‍ വനിതാ താരങ്ങളുടെ മികച്ച പ്രകടനം തുടരുകയാണ്. 69-75 കിഗ്രാം മിഡില്‍വെയ്റ്റ് വിഭാഗം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പൂജാ റാണി 5-0ന്റെ മിന്നുന്ന വിജയത്തോടെ മുന്നേറി. അല്‍ജീരിയന്‍ യുവതാരം ഇച്ചാര്‍ക്ക് കൈബിനെതിരേ ആധികാരിക വിജയത്തോടെയാണ് പൂജ അവസാന എട്ടിലെത്തിയത്. അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇന്ത്യന്‍ താരത്തിനു മെഡല്‍ ഉറപ്പിക്കാം.

ഈ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ വിജയം കൊയ്ത ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ബോക്‌സര്‍ കൂടിയാണ് ഏഷ്യന്‍ ചാംപ്യനായ പൂജ. ഇതിഹാസ താരം മേരികോം, ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ എന്നിവര്‍ നേരത്തേ ആദ്യറൗണ്ടില്‍ ജയിച്ചു കയറിയിരുന്നു. ലവ്‌ലിനയ്ക്കു ശേഷം ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്ത രണ്ടാമത്തെ താരം കൂടിയായി പൂജ മാറി.

മൂന്നു സെറ്റിലും ആധിപത്യം പുലര്‍ത്തിയാണ് അല്‍ജീരിയന്‍ താരത്തെ ഇന്നു പൂജ ഇടിച്ചിട്ടത്. ആദ്യ റൗണ്ടില്‍ അഞ്ചു ജഡ്ജുമാരും പൂജയ്ക്കു 10 പോയിന്റ് വീതം നല്‍കിയപ്പോള്‍ കൈബിന് 9 പോയിന്റ് വീതമാണ് ലഭിച്ചത്. രണ്ടാം റൗണ്ടിലും ഇന്ത്യന്‍ താരം 10 തന്നെ നേടി. എന്നാല്‍ അല്‍ജീരിയന്‍ താരത്തിന് നാലു പേര്‍ ഒമ്പത് പോയിന്റ് നല്‍കിയപ്പോള്‍ ഒരു ജഡ്ജ് എട്ടു പോയിന്റേ കൊടുത്തുള്ളൂ. മൂന്നാം സെറ്റിലും പൂജ 10 നിലനിര്‍ത്തിയപ്പോള്‍ കൈബ് ഒമ്പത് പോയിന്റ് വീതമാണ് നേടിയത്.

അതേസമയം, ഇന്ത്യ ആറാംദിനമായ ഇന്നു വനിതാ ഹോക്കിയോടെയായിരുന്നു പോരാട്ടങ്ങള്‍ക്കു തുടക്കമിട്ടത്. രാവിലെ നടന്ന മൂന്നാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ഒൡപിക് ചാംപ്യന്‍മാരായ ബ്രിട്ടനോടു പക്ഷെ ഇന്ത്യ 1-4നു പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്.

പിന്നാലെ നടന്ന വനിതകഴുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചിരുന്നു. ഡെന്മാര്‍ക്കിന്റെ ലോക 12ാം നമ്പര്‍ താരമായ മിയ ബ്ലിഷ്‌ഫെല്‍റ്റാണ് അടുത്ത റൗണ്ടില്‍ സിന്ധുവിനെ കാത്തിരിക്കുന്നത്. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് റൗണ്ട് 32ല്‍ ഇസ്രായേലിന്റെ ഇറ്റെയ് ഷാനിയോടു തോറ്റു പുറത്തായപ്പോള്‍ പ്രവീണ്‍ ജാദവ് റൗണ്ട് 32ല്‍ അമേരിക്കയുടെ ബ്രാഡി എലിസണോടും പരാജയപ്പെട്ടു.

Story first published: Wednesday, July 28, 2021, 15:29 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+