For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ബോക്‌സിങില്‍ പൂജയ്ക്കു പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്

ചൈനയുടെ ലി ക്വിയാനോടു തോറ്റു

1

ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി പൊലിഞ്ഞു. ഇന്ത്യന്‍ താരം പൂജാ റാണി വനിതകളുടെ 75 കിഗ്രാം മിഡില്‍വെയ്റ്റ് വിഭാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി. ചൈനയുടെ ലി കിയാനോടാണ് പൂജ 0-5നു പരാജയപ്പെട്ടത്. മൂന്നു റൗണ്ടുകളിലും ആധിപത്യം പുലര്‍ത്തിയ ചൈനീസ് താരത്തിനു മുന്നില്‍ പൂജയ്ക്കു മറുപടിയില്ലായിരുന്നു.

വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പാക്കിയതൊഴിച്ചു നിര്‍ത്തിയാല്‍ ഇതിഹാസതാരം മേരികോം, സിമ്രന്‍ജീത്ത് കൗര്‍ എന്നിവര്‍ നേരത്തേ പുറത്തായിരുന്നു. ഇപ്പോള്‍ പൂജ കൂടി മടങ്ങുന്നതോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ശേഷിച്ച ഏക താരം ലവ്‌ലിന മാത്രമാണ്.

റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവും രണ്ടു തവണ ഏഷ്യന്‍ ചാംപ്യനും മുന്‍ ലോക ചാംപ്യനുമായ ലി മല്‍സരത്തിന്റെ തുടക്കം മുതല്‍ പൂജയ്ക്കുമേല്‍ മേധാവിത്വം പുലര്‍ത്തിയാണ് ജയിച്ചുകയറിയത്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരം ആര്‍ക്ക് അനുകൂലമായിട്ടാണ് നീങ്ങുന്നതെന്നു വ്യക്തമായിരുന്നു. ആദ്യ റൗണ്ടില്‍ അഞ്ചു ജഡ്ജസും ലിക്കു 10 പോയിന്റ് വീതം നല്‍കിയപ്പോള്‍ പൂജയ്ക്കു ഒമ്പത് പോയിന്റ് വീതമാണ് ലഭിച്ചത്.

രണ്ടാം റൗണ്ടില്‍ ലി ഇതു ഒന്നു കൂടി അടിവരയിടുകയും ചെയ്തു. വളരെ കൂളായി, തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ചൈനീസ് താരം ഇടിച്ചുകയറിയത്. മറുവശത്ത് എല്ലാം പിഴച്ചതോടെ പൂജ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ താന്‍ പരാജയം സമ്മതിച്ചതായി പൂജയുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. ആദ്യ റൗണ്ടിനു സമാനമായി ജഡ്ജസ് ലിക്കു 10 പോയിന്റ് വീതവും പൂജയ്ക്കു ഒമ്പതു പോയിന്റ് വീതവും നല്‍കി.

മൂന്നാംറൗണ്ട് വെറുമൊരു ചടങ്ങ് മാത്രമായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. ലിക്കു ഈ റൗണ്ടിലും ജഡ്ജസ് 10 പോയിന്റ് തന്നെ നല്‍കി. പക്ഷെ പൂജയ്ക്കു നാലു പേര്‍ ഒമ്പത് പോയിന്റ് വീതം നല്‍കിയപ്പോള്‍ ഒരു ജഡ്ജ് നല്‍കിയത് എട്ടു പോയിന്റായിരുന്നു.

തുടര്‍ച്ചയായി മൂന്നാം തവണയാണ് പൂജയ്‌ക്കെതിരേ ലി വിജയം കൊയ്തത്. നേരത്തേ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇരുവരും ആദ്യമായി മുഖാമുഖം വന്നത്. അന്നു ലി 2-0നു പൂജയെ തോല്‍പ്പിച്ചിരുന്നു. ടോക്കിയോ ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിലായിരുന്നു അടുത്ത പോരാട്ടം. കഴിഞ്ഞ വര്‍ഷം ജോര്‍ദാനിനെ അമാനില്‍ നടന്ന ടൂര്‍ണമെന്റിലും പൂജയെ ലി 5-0നു തകര്‍ത്തുവിട്ടു.

ഈ വര്‍ഷം മികച്ച പ്രകടനമാണ് കമല്‍പ്രീത് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു തവണ 65 മീറ്റര്‍ ദൂരെ കണ്ടെത്താന്‍ താരത്തിനായിരുന്നു. മാര്‍ച്ചില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 65.06 മീറ്റര്‍ എറിഞ്ഞ കമല്‍പ്രീത് ദേശീയ റെക്കോര്‍ഡ് കുറിക്കുകയും 65 മീറ്റര്‍ പിന്നിട്ട ആദ്യ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തിരുന്നു.

Story first published: Saturday, July 31, 2021, 20:05 [IST]
Other articles published on Jul 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+