Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ബോക്‌സിങില്‍ ഇന്ത്യക്കു തിരിച്ചടി, ആശിഷ് കുമാര്‍ പുറത്ത്

1

ടോക്കിയോ: ഒളിംപിക്‌സില്‍ ബോക്‌സിങ് റിങില്‍ നിന്നും ഇന്ത്യക്കു മറ്റൊരു തിരിച്ചടി. പുരുഷന്‍മാരുടെ 69-75 കിഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ നിന്നും ഇന്ത്യന്‍ താരം ആശിഷ് കുമാര്‍ 5-0ന്റെ കനത്ത പരാജയത്തോടെ പുറത്തായി. റൗണ്ട് 32ല്‍ ചൈനീസ് താരം എര്‍ബിക്കെ തുവോഹെത്തയോടാണ് ആശിഷ് പരാജയപ്പെട്ടത്.

കന്നി ഒളിംപിക്‌സില്‍ മല്‍സരിച്ച ആശിഷ് കുമാര്‍ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ചൈനീസ് താരത്തിനു മേല്‍ ആധിപത്യം നേടിയില്ല. മൂന്നു റൗണ്ടുകളിലും ആധിപത്യം തുവോഹെത്തയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ കനത്ത പഞ്ചുകള്‍ പ്രതിരോധിക്കുന്നതില്‍ ആശിഷ് പലപ്പോഴും പരാജയപ്പെടുത്തു.

2008ലെ ഒളിംപിക്‌സില്‍ വിജേന്ദര്‍ സിങ് ഇന്ത്യകക്കു വെങ്കല മെഡല്‍ സമ്മാനിച്ച അതേ ഇനത്തിലാണ് ആശിഷ് ഇത്തവണയിറങ്ങിയത്. ബോക്‌സിങില്‍ ഇന്ത്യയുടെ കറുത്ത കുതിരയായി മാറിയേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട താരം കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ അരങ്ങേറ്റ ഒളിംപിക്‌സിലെ ആദ്യ മല്‍സരത്തില്‍ തന്നെ ആശിഷിന് അടിതെറ്റുകയായിരുന്നു.

ഇത്തവണത്തെ ഗെയിംസില്‍ നിന്നും പുറത്തായ ഇന്ത്യയുടെ മൂന്നാമത്തെ പുരുഷ ബോക്‌സര്‍ കൂടിയാണ് ആശിഷ്. വികാസ് കൃഷനായിരുന്നു ആദ്യമായി പരാജയം നേരിട്ടത്. പിന്നാലെ മനീഷ് കൗശിക്കിനും തോല്‍വിയോടെ പുറത്തായി. ഇപ്പോള്‍ ആശിഷും ഇവരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത്തവണത്തെ ഇന്ത്യന്‍ ബോക്‌സിങ് സംഘത്തില്‍ നിന്നും ആദ്യറൗണ്ടില്‍ വിജയിക്കാനായത് ഒരേയൊരു താരത്തിനു മാത്രമാണ്. വനിതാ വിഭാത്തില്‍ മേരികോമായിരുന്നു അത്.

More to follow...

Story first published: Monday, July 26, 2021, 15:44 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+