For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: തോറ്റപ്പോള്‍ വിതുമ്പി, അവരെ വിളിച്ച് ക്ഷമ ചോദിച്ചെന്ന് വികാസ് കൃഷന്‍

വികാസ് ആദ്യറൗണ്ടില്‍ തോറ്റു പുറത്താവുകയായിരുന്നു

1

ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും സീനിയറായ താരങ്ങളിലൊരാളായിരുന്നു വികാസ് കൃഷന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ നിന്നും മെഡലും രാജ്യം ആഗ്രഹിച്ചിരുന്നു. പക്ഷെ കരിയറിലെ മൂന്നാം ഒളിംപിക്‌സില്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്താവാനായിരുന്നു 29 കാരനായ വികാസിന്റ വിധി. എങ്കിലും 2024ലെ പാരീസ് ഒളിംപിക്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

പരാജയപ്പെട്ടപ്പോള്‍ വളരെയധികം ദുഖം തോന്നിയതായും രക്ഷിതാക്കളെയും സുഹൃത്ത് നീരജിനെയും ഫോണില്‍ വിളിച്ചതായും വികാസ് പറയുന്നു. പരാജയം എന്നെ തളര്‍ത്തി, ഞാന്‍ ശരിക്കും വിതുമ്പിപ്പോയി. അച്ഛനോടും അമ്മയോടും നീരജിനോടും ഞാന്‍ മല്‍സരശേഷം വിളിച്ച് മാപ്പുചോദിച്ചു. അടുത്ത തവണ ഞാന്‍ ശക്തമായി മടങ്ങിവരിക തന്നെ ചെയ്യും. എന്റെ കരിയര്‍ അവസാനിച്ചിട്ടില്ല, ശക്തമായി ബോക്‌സിങ് റിങിലേക്കു തിരിച്ചുവരുമെന്നും വികാസ് വ്യക്തമാക്കി.

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ള ബോക്‌സിങ് താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കൂടാതെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് എന്നിവയിലും വികാസ് രാജ്യത്തിനു സ്വര്‍ണ മെഡല്‍ സമ്മാനിച്ചിട്ടുണ്ട്.

വികാസിന്റെ കരിയറിലെ മൂന്നാമത്തെ ഒളിംപിക്‌സായിരുന്നു ഇത്തവണത്തേത്. മുന്‍ വെങ്കല മെഡല്‍ ജേതാവായ വിജേന്ദര്‍ സിങിനു ശേഷം മൂന്നു ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച രണ്ടാമത്തെ ബോക്‌സര്‍ കൂടിയാണ് അദ്ദേഹം. കുട്ടിക്കാലം മുതലുള്ള സുഹൃത്തും വേള്‍ഡ് ബോക്‌സിങ് കൗണ്‍സിലിന്റെ ഏഷ്യയിലെ മൂന്നു തവണ ചാംപ്യനാവുകയും ചെയ്ത നീരജ് ഗോയത്താണ് വികാസിന്റെ പരിശീലകന്‍. വികാസിനെ ഒളിംപിക്‌സിനു തയ്യാറാക്കുന്നതിനു വേണ്ടി സ്വന്തം കരിയറിനു വരെ നീരജ് ബ്രേക്ക് നല്‍കിയിരുന്നു.

2018ല്‍ വികാസ് പ്രൊഫഷണല്‍ ബോക്‌സിങിലേക്കു മാറിയിരുന്നു. 2019 ജനുവരിയില്‍ അമേരിക്കയില്‍ വച്ച് അദ്ദേഹം പ്രോ ബോക്‌സിങില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. ഇതുവരെ രണ്ടു മല്‍സരങ്ങളിലാണ് വികാസ് പങ്കെടുത്തത്. ഇവയില്‍ വിജയിക്കാനും അദ്ദേഹത്തിനായിരുന്നു. ഇതിനു ശേഷം വികാസ് വീണ്ടും അമച്വര്‍ ബോക്‌സിങിലേക്കു മടങ്ങിവരികയും ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ ലക്ഷ്യമിട്ട് തയ്യാറെടുക്കുകയുമായിരുന്നു. ഒളിംപിക്‌സിനു വേണ്ടി വികാസ് ഇറ്റലിയില്‍ വച്ച് തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ നീരജും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ടോക്കിയോയിലെ ആദ്യ മല്‍സരത്തിലെ തോല്‍വിക്കു ശേഷം വികാസ് കൂട്ടുകാരനെ വിളിച്ച് ക്ഷമ ചോദിച്ചത്.

Story first published: Monday, July 26, 2021, 18:16 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+