Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈക്ക് ടൈസന്‍-ജേക്ക് പോള്‍ ബോക്‌സിങ്, റെക്കോഡ് കാഴ്ചക്കാര്‍; പക്ഷെ ആരാധകര്‍ക്ക് നിരാശ

ബോക്‌സിങ് ഇതിഹാസം മൈക്കല്‍ ടൈസനും യുട്യൂബറില്‍ നിന്ന് ബോക്‌സറായി മാറിയ യുവതാരം ജേക്ക് പോളും തമ്മിലുള്ള ബോക്‌സിങ് വലിയ ആവേശത്തോടെയാണ് എല്ലാവരും ഏറ്റെടുത്തത്. ബോക്‌സിങ് റിങ്ങുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചിരുന്ന മൈക്ക് ടൈസന്‍ 58ാം വയസില്‍ 27കാരനെ നേരിടുമ്പോള്‍ എന്താവും മത്സരഫലമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. നെറ്റ് ഫ്‌ളിക്‌സാണ് ചരിത്ര പോരാട്ടത്തെ തത്സമയം സംപ്രേഷണം ചെയ്തത്.

വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും പ്രായം തളര്‍ത്തുന്ന മൈക്ക് ടൈസനെ അനായാസം ജേക്ക് പോള്‍ തോല്‍പ്പിച്ചു. ഇപ്പോഴിതാ സൂപ്പര്‍ പോരാട്ടം പുതിയ റെക്കോഡ് കാഴ്ചക്കാരെ സൃഷ്ടിച്ചിരിക്കുകയാണെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. റെക്കോഡ് കാഴ്ചക്കാരെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയൊരു നേട്ടം കാഴ്ചക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തന്നെ പറയാം. സൈറ്റിന്റെ പ്രവര്‍ത്തന്നെ പോലും തകരാറിലാകുന്ന തരത്തിലായിരുന്നു കാഴ്ചക്കാര്‍ എത്തിയതെന്നാണ് നെറ്റ് ഫ്‌ളിക്‌സ് കണക്ക് പറയുന്നത്.

60 മില്യണ്‍ കാഴ്ചക്കാരെന്ന് നെറ്റ് ഫ്‌ളിക്‌സ്

ഇതിഹാസ പോരാട്ടം നെറ്റ് ഫ്‌ളിക്‌സിലൂടെ കണ്ടത് 60 ദശലക്ഷം ആളുകളാണെന്നാണ് നെറ്റ് ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെയുള്ള കാഴ്ചക്കാര്‍ 65 ദശലക്ഷം പിന്നിട്ടുവെന്നാണ് കണക്കുകളുള്ളത്. നേരത്തെ ട്രെയ്‌ലറടക്കം ഇറക്കി റെക്കോഡ് കാഴ്ചക്കാരെ സൃഷ്ടിക്കാനുള്ള നെറ്റ് ഫ്‌ളിക്‌സിന്റെ ശ്രമം പാഴായില്ലെന്ന് തന്നെ പറയാം. അമേരിക്കയിലെ 6000ത്തോളം ബാറുകളിലും റസ്‌റ്റോറന്റുകളിലുമായാണ് പരിപാടി സംപ്രേഷണം ചെയ്തത്.

മൈക്ക് ടൈസന്‍ പ്രീ മാച്ച് പ്രെസന്റേഷനിടെ ജേക്ക് പോളിന്റെ കവിളില്‍ അടിച്ചിരുന്നു. ഇതല്ല ശരിയായ ഇടി മത്സര ദിവസം കാണാമെന്ന് ജേക്ക് പോള്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതോടെ മത്സരം കൂടുതല്‍ ആവേശകരമാവുകയും എല്ലാവരും ശക്തമായ മത്സരം പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ പ്രായം വില്ലനായി മുന്നില്‍ നിന്നതോടെ മൈക്ക് ടൈസന് തലകുനിക്കേണ്ടി വന്നു. അനായാസമായ ജയമാണ് ജേക്ക് പോള്‍ നേടിയെടുത്തത്.

jake paul

കാഴ്ചക്കാരുടെ പരാതികളും നിരവധി

മത്സരം ആരാധകര്‍ ഏറ്റെടുത്തെങ്കിലും പരാതികളും നിരവധിയാണെന്നതാണ് എടുത്തു പറയേണ്ടത്. 85000 ലധികം കാഴ്ചക്കാരാണ് പരാതികളുമായി രംഗത്തെത്തിയത്. കൃത്യമായി ലൈവായി മത്സരം കാണാന്‍ സാധിച്ചില്ലെന്നും സംപ്രേഷണത്തില്‍ തടസം നേരിട്ടുവെന്നുമാണ് പരാതി ഉയര്‍ന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ കാഴ്ച്ചകാരെത്തിയതിനാല്‍ സംഭവിച്ച പിഴവാണിതെന്നാണ് നെറ്റ് ഫ്‌ളിക്‌സ് വിശദീകരിക്കുന്നത്. എന്തായാലും നിരവധി ആരാധകര്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.

റെക്കോഡ് പ്രതിഫലമാണ് മൈക്ക് ടൈസനെ തോല്‍പ്പിച്ച ജേക്ക് പോളിനെ തേടിയെത്തിയിരിക്കുന്നത്. 40 ദശലക്ഷം യുഎസ് ഡോളറാണ് പോളിന്റെ പ്രതിഫലം. ഏകദേശം 338 കോടി രൂപയാണ് ഈ മത്സരത്തിലൂടെ അദ്ദേഹം നേടിയത്. തോല്‍വി നേരിട്ടെങ്കിലും ഇതിഹാസ താരമായ മൈക്ക് ടൈസന് 168 കോടിയും പ്രതിഫലമായി ലഭിച്ചു. പ്രായം തളര്‍ത്തുമ്പോഴും പഴയ പോരാട്ടവീര്യം ഇപ്പോഴും മൈക്ക് ടൈസനുണ്ടെന്ന് തന്നെ പറയാം.

Story first published: Monday, November 18, 2024, 12:24 [IST]
Other articles published on Nov 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+