Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടിയോടിടി... മേരികോം കുതിക്കുന്നു, ഹാട്രിക് അന്താരാഷ്ട്ര മെഡല്‍ ഉറപ്പിച്ചു

സോഫിയ (റഷ്യ): ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസവും അഞ്ചു തവണ ലോക ചാംപ്യനുമായ മേരികോം 69ാമത് സ്ട്രാന്‍ഡ മെേേമ്മാറിയല്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. 48 കിഗ്രാം വിഭാഗത്തിലാണ് മേരികോം അവസാന നാലു താരങ്ങളിലൊരാളായത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം അന്താരാഷ്ട്ര ടൂര്‍ണമെന്റിലും 35 കാരി മെഡല്‍ ഉറപ്പിച്ചു.

1

ഇന്ത്യന്‍ ഓപ്പണര്‍, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണം നേടിയ ശേഷമാണ് മേരികോം ഈ ചാംപ്യന്‍ഷിപ്പിനെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റുമാനിയയുടെ സ്റ്റെലൂട്ട ഡ്യുട്ടയെയാണ് ഇന്ത്യന്‍ ഇതിഹാസം ഇടിച്ചുവീഴ്ത്തിയത്. മൂന്നു തവണ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നാലു തവണ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ താരമാണ് സ്റ്റെലൂട്ട. മൂന്നു തവണയും ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മേരികോമിനു മുന്നിലാണ് സ്‌റ്റെലൂട്ട തലകുനിച്ചത്.

2

അതേസമയം, സ്ട്രാന്‍ഡ മെേേമ്മാറിയല്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ധീരജ് രംഗി തോല്‍വിയോടെ പുറത്തായി. 64 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ ധീരജ് ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെടുകയായിരുന്നു.

Story first published: Friday, February 23, 2018, 14:29 [IST]
Other articles published on Feb 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+