Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍നാഷണല്‍ ബോക്‌സിങ് ടൂര്‍ണമെന്റ്; ഗൗരവ് സോളങ്കിക്കും മനീഷിനും സ്വര്‍ണം

വാര്‍സോ: പോളണ്ടിലെ വാര്‍സോയില്‍ നടന്നുവരുന്ന ഇന്റര്‍നാഷണല്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ ഗൗരവ് സോളങ്കിക്കും മനീഷ് കൗശിക്കിനും സ്വര്‍ണം. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി. 52 കിലോഗ്രാം വിഭാഗത്തിലായിരുന്നു സോളങ്കിയുടെ സ്വര്‍ണനേട്ടം. കൗശിക് 60 കിലോഗ്രാം വിഭാഗത്തിലും സ്വര്‍ണം നേടി.

ഇവര്‍ ലോക തോല്‍വികള്‍; അടുത്തസീസണില്‍ ബംഗളൂരു ചവിട്ടിപുറത്താക്കും
ഇംഗ്ലണ്ടിന്റെ വില്യം കാവ്‌ലിയെ 5-0 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് സോളങ്കി സ്വര്‍ണം നേടിയത്. എതിരാളിക്കെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍താരം ഒരു പോയന്റ് പോലും വിട്ടുകൊടുത്തില്ല. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും സോളങ്കി സ്വര്‍ണം നേടിയിരുന്നു. മൊറോക്കോയുടെ മുഹമ്ദ് ഹാമൗട്ടിനെതിരെയായിരുന്നു കൗശിക്കിന്റെ ഫൈനല്‍. 4-1 എന്ന നിലയില്‍ ഇന്ത്യന്‍താരം വിജയം സ്വന്തമാക്കി.

gauravsolanki

മറ്റൊരു ഇന്ത്യന്‍താരമായ മുഹമ്മദ് ഹുസാമുദ്ദീന്‍ ഒരിക്കല്‍ക്കൂടി രണ്ടാം സ്ഥാനത്തായി. റഷ്യയുടെ മുഖമ്മദ് ഷെഖോവിനെതിരെ 1-4 എന്ന നിലയില്‍ ഇന്ത്യന്‍ താരം തോല്‍വി വഴങ്ങുകയായിരുന്നു. ഈവര്‍ഷം നടന്ന ജീ ബീ ബോക്‌സിങ് ടൂര്‍ണമെന്റിലും ഇന്ത്യന്‍ താരത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 69 കിലോഗ്രാം വിഭാഗത്തില്‍ മന്‍ദീപ് ജാംഗ്‌റ, 91 കിലോഗ്രാം വിഭാഗത്തില്‍ സഞ്ജീത്, 64 കിലോഗ്രാം വിഭാഗത്തില്‍ അങ്കിത് ഖതാന എന്നിവരാണ് വെങ്കലം നേടിയ ഇന്ത്യന്‍ ബോക്‌സര്‍മാര്‍.

Story first published: Sunday, May 5, 2019, 16:50 [IST]
Other articles published on May 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+