ഇവര്‍ ലോക തോല്‍വികള്‍; അടുത്തസീസണില്‍ ബംഗളൂരു ചവിട്ടിപുറത്താക്കും
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലും ബംഗളൂരുവിന് രക്ഷയില്ല. വീമ്പുപറച്ചിലും വെല്ലുവിളികളുമായെത്തി അവസാനം നാണംകെട്ട മടങ്ങുന്ന പതിവ് ചരിത്രം ഇത്തവണയും ബംഗളൂരു ആവര്‍ത്തിച്ചു. 14 മത്സരങ്ങള്‍ കളിച്ച ആര്‍.സി.ബിക്ക് ജയിക്കാനായത് വെറും അഞ്ച് മത്സരത്തില്‍. എട്ട് മത്സരത്തില്‍ വിരാട് കോലിയും സംഘവും തോറ്റപ്പോള്‍ ഒരു മത്സരം ഫലം കാണാതെ പോയി. താരലേലത്തില്‍ പറ്റിയ പിഴവാണ് ഇത്തവണയും ബംഗളൂരുവിനെ ചതിച്ചത്. പ്രതീക്ഷവെച്ച് കോടികള്‍ എറിഞ്ഞ പലയുവതാരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തി.

വിരാട് കോലി,എ.ബി ഡിവില്ലിയേഴ്‌സ്,പാര്‍ഥിവ് പട്ടേല്‍ എന്നിങ്ങനെ ചില താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം ടീമിന് ബാധ്യതയായിരുന്നു. കോടിക്കിലുക്കത്തിനൊത്ത് ബാറ്റുചെയ്യുന്നതില്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ കോലിപ്പടയ്ക്ക് ഇത്തവണയും അവസാനക്കാരുടെ വണ്ടിയില്‍ തിരിച്ചുപോകേണ്ടി വന്നു. ലേലത്തില്‍ ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച പതിവ് പിഴവും ഇത്തവണ ബംഗളൂരുവിനെ ചതിച്ചു. ചെണ്ടകളായി മാറിയ ബംഗളൂരു ബൗളര്‍മാരാണ് ടീമിന്റെ തുടര്‍ തോല്‍വിക്ക് പ്രധാന പങ്കുവഹിച്ചത്. ഡെയ്ന്‍ സ്റ്റെയിനെ ടീമിലേക്കെത്തിച്ചതോടെ വിജയപാതയിലേക്ക് ബംഗളൂരു തിരിച്ചെത്തിയെങ്കിലും പരിക്കേറ്റ് താരം മടങ്ങിയതോടെ വീണ്ടും പഴയ അവസ്ഥയിലേക്കെത്തി. എന്തായാലും അടുത്ത സീസണില്‍ നിലവിലെ ആറുതാരങ്ങളെ ബംഗളൂരു പുറത്താക്കുമെന്നുറപ്പ്. ഈ സീസണില്‍ ഭൂലോക തോല്‍വികളായ ബംഗളൂരുവിന്റെ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ഉമേഷ് യാദവ്
ഈ സീസണിലെ ഏറ്റവും മോശം ബൗളര്‍ക്കുള്ള പുരസ്‌ക്കാരം നല്‍കിയാല്‍ അതിന് ഏറ്റവും അനുയോജ്യന്‍ ഉമേഷ് യാദവാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും വിക്കറ്റ് നേടുന്നതിലും അമ്പേ പരാജയപ്പെട്ട യാദവിനെ ഗതികേടുകൊണ്ടാണ് ഇത്തവണ ബംഗളൂരു ടീമില്‍ നിലനിര്‍ത്തിയത്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ ഉമേഷ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് പിറന്നത്. ഇങ്ങനെ മോശം പ്രകടനം ഈ സീസണില്‍ നിരവധി തവണ ഉമേഷ് ആവര്‍ത്തിച്ചു. 11 മത്സരങ്ങള്‍ കളിച്ച യാദവ് എട്ട് വിക്കറ്റ് മാത്രമാണ് നേടിയത്. 9.80 ആണ് എക്കോണമി. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ഉമേഷിന് അടുത്ത സീസണില്‍ ബംഗളൂരു പുറത്താക്കുമെന്ന കാര്യം ഉറപ്പാണ്.

ടിം സൗത്തി
ഈ സീസണില്‍ ബംഗളൂരു ഏറെ പ്രതീക്ഷവെച്ചെങ്കിലും ടിം സൗത്തി നിരാശപ്പെടുത്തി. മൂന്ന് മത്സരം മാത്രം കളിച്ച സൗത്തി നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. 13.11 എക്കോണമിയിലാണ് സൗത്തിയുടെ പ്രകടനം. അനുഭവസമ്പന്നനായ സൗത്തി ഡെത്ത് ഓവറുകളില്‍ കളക്കിന് തല്ലുവാങ്ങിയതോടെ അടുത്ത സീസണില്‍ താരത്തിന്റെ സീറ്റ് തെറിക്കും.

പവന്‍ നേഗി
ഓള്‍റൗണ്ടര്‍ പവന്‍ നേഗിയും ഇത്തവണ ബംഗളൂരുവിനൊപ്പം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരം കളിച്ച താരം ആകെ നേടിയത് വെറും ഒമ്പത് റണ്‍സ്. മൂന്ന് വിക്കറ്റും സ്വന്തമാക്കി. 9.13 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മദ്ധ്യനിരയില്‍ ടീം താരത്തില്‍ പ്രതീക്ഷിച്ച വെച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയതോടെ നേഗിക്കും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കും.

കോളിന്‍ ഡി ഗ്രാന്റ്‌ഹോം
അടുത്ത സീസണില്‍ ചീട്ടുകീറുന്ന മറ്റൊരു താരമാണ് കിവീസിന്റെ കോളിന്‍ ഡി ഗ്രാന്റ്‌ഹോം. ബംഗളൂരുവിനുവേണ്ടി നാല് മത്സരത്തില്‍ നിന്ന് 46 റണ്‍സാണ് താരം നേടിയത്. ഓള്‍റൗണ്ടര്‍ വിശേഷമുള്ള ഗ്രാന്റ്‌ഹോമിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 32കാരനായ ഗ്രാന്റ്‌ഹോമിനെ പ്രായം തളര്‍ത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാക്കുന്നത്. 11 എക്കോണമിയിലാണ് ഗ്രാന്റ്‌ഹോമിന്റെ ഈ സീസണിലെ ബൗളിങ്

ശിവം ദുബെ
അഞ്ച് കോടി രൂപയ്ക്ക് ടീമിലെത്തിച്ചിട്ട് അഞ്ച് പൈസയുടെ ഉപകാരം പോലും ശിവം ദുബെയെക്കൊണ്ട് ബംഗളൂരുവിനുണ്ടായില്ല. തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ വമ്പുപറഞ്ഞെത്തിയ താരം നാല് മത്സരത്തില്‍ നിന്ന് ആകെ നേടിയത് 40 റണ്‍സാണ്.

അക്ഷദീപ് നാഥ്
അണ്ടര്‍ 19 ലോകകപ്പിലെ കോലിയുടെ സഹകളിക്കാരനായ അക്ഷദീപ് നാഥും ഈ സീസണില്‍ നിരാശപ്പെടുത്തി. എട്ട് മത്സരത്തില്‍ നിന്ന് 12.20 ശരാശരിയില്‍ 61 റണ്‍സ് മാത്രമാണ് താരം നേടിയത്. ട്വന്റി20യില്‍ മികച്ച റെക്കോഡുള്ള താരത്തെ 3.6 കോടി രൂപയ്ക്കാണ് ബംഗളൂരു ടീമിലെത്തിച്ചത്. വിക്കറ്റ് കീപ്പറാണെന്ന ആനുകൂല്യം ഇത്തവണത്തെ താരത്തെ ടീമില്‍ നിലനിര്‍ത്തിയെങ്കിലും അടുത്ത സീസണില്‍ ഇതുണ്ടാകില്ലെന്നുറപ്പ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications