Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: മാനസിക പീഢനം, പരിശീലനം മുടങ്ങി- ഗുരുതര ആരോപണവുമായി ലവ്‌ലിന

1

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ബോക്‌സിങ് ക്യാംപില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ (ബിഎഫ്‌ഐ) ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവും വനിതാ താരവുമായ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍. ബിഎഫ്‌ഐ തന്നെ മാനസികമായി പീഢിപ്പിക്കുകയാണെന്നും ഇതേ തുടര്‍ന്നു തന്റെ പരിശീലനം മുടങ്ങിയിരിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ആരോപിക്കുന്നത്.

അസമില്‍ നിന്നുള്ള ലവ്‌ലിന ട്വിറ്ററിലൂടെയാണ് ബിഎഫ്‌ഐക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. ഫെഡറേഷന്‍ മാനസികമായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ഇതു പ്രകടനത്തെ ബാധിക്കുകയാണെന്നും താരം തുറന്നടിച്ചു. സ്വന്തം കോച്ചുമാര്‍ക്കൊപ്പം പരിശീലനം നടത്താന്‍ അനുവദിക്കുന്നില്ലെന്നും തന്റെ പ്രകടനത്തെ ബാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ബിഎഫ്‌ഐയുടെ ഈ നീക്കമെന്നും ലവ്‌ലിന ചൂണ്ടിക്കാട്ടുന്നു.

2

എനിക്കു നേരെ വലിയ ഉപദ്രവമാണ് ഇപ്പോള്‍ നടക്കുന്നതെന്നു വലിയ ദുഖത്തോടെയാണ് ഞാന്‍ നിങ്ങളോടു പറയുന്നത്. ഒളിംപിക് മെഡല്‍ നേടാന്‍ സഹായിച്ച കോച്ചുമാരെ നിരന്തരം എന്നില്‍ നിന്നും മാറ്റിക്കൊണ്ട് പരിശീലനം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ദ്രോണാചാര്യ നേടിയ കോച്ച് സന്ധ്യ ഗുരുങ്ജിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരുപാട് തവണ താണുകേണ് അപേക്ഷിച്ചിട്ടാണ് എന്റെ കോച്ചുമാരെ, അതും വളരെ വൈകിക്യാംപില്‍ ചേരാന്‍ അനുവദിച്ചത്.

ഇതേ തുടര്‍ന്നു പരിശീലനത്തില്‍ എനിക്കു ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. മാനസികമായ പീഢനവു നടക്കുന്നുണ്ട്. എന്റെ കോച്ച് സന്ധ്യ ഗുരുങ്ജി ഇപ്പോള്‍ ഗെയിംസ് വില്ലേജിനു പുറത്താണുള്ളത്. അവര്‍ക്കു വില്ലേജിനുള്ളിലേക്കു പ്രവേശനം നല്‍കുന്നില്ല. ഇതേ തുടര്‍ന്നു ഗെയിംസിനു എട്ടു ദിവസം ബാക്കിനില്‍ക്കെ എന്റെ പരിശീലനവും മുടങ്ങിയിരിക്കുകയാണെന്നും ലവ്‌ലിന ട്വിറ്ററില്‍ കുറിച്ചു.

3

എന്റെ മറ്റൊരു കോച്ചിനെയും ഇന്ത്യയിലേക്കു തിരിച്ച് അയച്ചിരിക്കുകയാണ്. ഞാന്‍ ഒരുപാട് തവണ അപേക്ഷിച്ചിട്ടും അതു മുഖവിലയ്‌ക്കെടുക്കാതെയാണ് ഈ നടപടി. ഇതിലൂടെ മാനസികമായി എനിക്കു മാനസികമായി ഏറെ വിഷമം നേരിടുകയും ചെയ്തു. ഗെയിമില്‍ ഇനി എങ്ങനെ ഫോക്കസ് ചെയ്യണമെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇതേ കാരണത്താല്‍ കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിലും എനിക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചില്ല. ഇതിന്റെ പേരില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രകടനം മോശമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ തകര്‍ത്ത് ഞാന്‍ എന്റെ രാജ്യത്തിനു വേണ്ടി മെഡല്‍ നേടാന്‍ സാധിക്കുമെന്നു പ്രത്യാശിക്കുന്നു. ജയ്ഹിന്ദ്. എന്നും ലവ്‌ലിന ട്വിറ്ററില്‍ കുറിച്ചു.

Story first published: Monday, July 25, 2022, 18:50 [IST]
Other articles published on Jul 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+