Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ്ങില്‍ മേരി കോമിന്റെ 2018, ഇന്ത്യയുടേയും; ഇനി ലക്ഷ്യം ഒളിമ്പിക്‌സ്

ദില്ലി: ലോകത്തെ ഏറ്റവും മികച്ച വനിതാ ബോക്‌സിങ് താരങ്ങളിലൊരാളായി ഇന്ത്യയുടെ മേരി കോം മാറിയ വര്‍ഷമാണ് 2018. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയ മേരി കോം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന നിലയിലാണ് ചരിത്രമെഴുതിയത്. ദില്ലിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നിലായിരുന്നു മേരിയുടെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; യുവതാരത്തിന് ദാരുണാന്ത്യം
പ്രായം വിജയത്തിന് തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു മുപ്പത്തിയാറുകാരിയായ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായി മേരി മാറുകയും ചെയ്തു. ഒളിമ്പിക്‌സിന് ഒരുക്കം തുടങ്ങിയെന്ന് മേരി കോം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേരി കോം മാത്രമല്ല, ഇന്ത്യന്‍ ബോക്‌സിങ്ങിന് ഭാവിയുണ്ടെന്ന് തെളിയിക്കുന്ന പ്രകടനം നടത്തിയ യുവതാരങ്ങളുമുണ്ട്.

marykom

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ അമിത് പംഘലിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഒളിമ്പിക്‌സ് ചാമ്പ്യന്‍ ഹസന്‍ബോസ് ദസ്മത്തോവിനെ ഫൈനലില്‍ വീഴ്ത്തിയാണ് അമിത് സ്വര്‍ണത്തിലെത്തിയത്. അമിത് 49 കിലോഗ്രാം വിഭാഗത്തില്‍ കോമണ്‍വെല്‍ത്തില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ജര്‍മനിയില്‍ നടന്ന കെമിസ്ട്രി കപ്പില്‍ സ്വര്‍ണം നേടിയ ഗൗരവ് സോളങ്കിയാണ് മറ്റൊരു താരം.

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യ എട്ട് മെഡലുകളാണ് വാരിക്കൂട്ടിയത്. കോമണ്‍വെല്‍ത്തില്‍ ഗൗരവിനെ കൂടാതെ വികാസ് കൃഷനും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. അടുത്തവര്‍ഷം പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അമേരിക്കയില്‍ അരങ്ങേറാനൊരുങ്ങുന്ന വിജേന്ദര്‍ സിങ് ആണ് ശ്രദ്ധാകേന്ദ്രം. വിജേന്ദറിന് പിന്നാലെ വികാസ് കൃഷനും പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അടുത്തവര്‍ഷം അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

Story first published: Wednesday, December 26, 2018, 12:06 [IST]
Other articles published on Dec 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+