ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; യുവതാരത്തിന് ദാരുണാന്ത്യം
മുംബൈ: ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതമുണ്ടായ യുവതാരം മരിച്ചു. മുംബൈയ്ക്കടുത്ത് ഭന്ദുപ്പിലാണ് സംഭവം. കളിക്കിടെ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് താരത്തെ അടുത്തുള്ള ഭസവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇവിടെവെച്ച് മരിക്കുകയായിരുന്നെന്ന് ഡോക്ടര്‍ സത്യന്‍ ഭസവര്‍ അറിയിച്ചു. ഇരുപത്തിനാലുകാരനായ വൈഭവ് കേസാര്‍ക്കര്‍ ആണ് മരിച്ചത്.
ഫ്രാന്‍സിലെ കേമന്‍ മറ്റാരുമല്ല, സാക്ഷാല്‍ എംബാപ്പെ... പ്ലെയര്‍ ഓഫ് ദി ഇയര്‍, പിന്തള്ളിയത് ഇവരെ
വൈഭവ് സ്ഥിരമായി ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചുവന്ന താരത്തിന്റെ മരണം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. നെഞ്ചുവേദന ഉണ്ടായതിന് ശേഷവും താരം കളി തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. വേദന അസഹ്യമായതോടെയാണ് പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

ഡിസംബര്‍ 23ന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നും ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് യുട്യൂബിലുണ്ടായിരുന്നു. ഇതില്‍ നെഞ്ചുതടവി വൈഭവ് പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ സജീവ താരമാണ് വിടവാങ്ങിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications